ഈ താറാവിന്റെ അഭിനയം കണ്ടോ അടുത്ത ഓസ്കാർ കിട്ടാനുള്ള ഐറ്റം ഉണ്ട്.

   

നമ്മൾ മനുഷ്യർക്ക് മാത്രമല്ല കേട്ടോ മൃഗങ്ങൾക്കും നല്ലതുപോലെ അഭിനയിക്കാൻ അറിയാം. മനുഷ്യരുടെ ട്രെയിനിങ് ലഭിച്ചതിനെ തുടർന്ന് മൃഗങ്ങളെല്ലാം തന്നെ വളരെ നല്ല രീതിയിൽ അഭിനയിക്കുന്ന തരത്തിൽ ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ എപ്പോഴെങ്കിലും മൃഗങ്ങൾ തനിയെ അഭിനയിച്ച് നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ അല്ലെങ്കിൽ ഈ വീഡിയോ നോക്കൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ.

   

ഈ വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്. കാരണം ഈ താറാവിന്റെ അഭിനയം ആയിരുന്നു ചത്തുകിടന്ന് അഭിനയിക്കുക എന്ന് നമ്മൾ മലയാളികൾ പലപ്പോഴും കളിയാക്കി പറയാറുണ്ടല്ലോ എന്നാൽ അത് തന്നെയാണ് ഇവിടെ സംഭവിച്ചത് ചത്തുകിടക്കുന്നത് പോലെ അങ്ങ് അഭിനയിച്ചു അതാണെങ്കിലോ നായ വിശ്വസിയ്ക്കുകയും ചെയ്തു.

നമുക്കറിയാം നായ ഇതുപോലെ മൃഗങ്ങളെയെല്ലാം ചിലപ്പോൾ ഉപദ്രവിക്കുമെന്ന് തന്നെ ഉപദ്രവിക്കാതിരിക്കാനും തന്റെ ജീവൻ രക്ഷിക്കാനും വേണ്ടി താറാവ് ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു നായ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ടു തന്നെ അത് ഉപദ്രവിക്കും എന്ന് കരുതി ചത്തത് പോലെ കിടന്നു ഒരനക്കവുമില്ലാതെ അത് അവിടെ തന്നെ കിടന്നു.

   

നായ കുറച്ച് അധികം സമയം അവിടെ നിൽക്കുകയും എന്തെങ്കിലും ഒരു അനക്കം ഉണ്ടാവുകയോ എന്ന് നോക്കുകയും ചെയ്തു. പക്ഷേ ഒന്നും തന്നെ ഉണ്ടായില്ല എന്നതാണ് സത്യം അത്രയും കിടിലൻ അഭിനയമായിരുന്നു താറാവിന്റേത് നായ അവിടെ നിന്നും പോയതിനുശേഷം താറാവ് മെല്ലെ എഴുന്നേറ്റു ഒറ്റ ഓട്ടം ആയിരുന്നു. ശരിക്കും അതുവരെ നമ്മൾ വിചാരിക്കും താറാവിന് ജീവനില്ല എന്ന് എന്നാൽ എഴുന്നേൽക്കുമ്പോഴാണ് അതൊരു അഭിനയം ആയിരുന്നു എന്ന് സത്യം നമ്മൾ മനസ്സിലാക്കുന്നത്.