പഠിപ്പ് എല്ലാം കഴിഞ്ഞു നാട്ടുകാരുടെയും കുടുംബക്കാരുടെയും ശല്യം സഹിക്കാൻ വയ്യാതെയാണ് വിദേശത്തേക്ക് ജോലിക്ക് പോകാൻ തീരുമാനിച്ചത് എന്റെ ചേട്ടൻ തന്നെയായിരുന്നു എനിക്ക് വേണ്ട ജോലിയുടെ കാര്യങ്ങളെല്ലാം ശരിയാക്കി തന്നത് പോയിക്കഴിഞ്ഞാൽ പിന്നെയും മൂന്നുവർഷം കഴിഞ്ഞ് തിരിച്ചു വരാൻ പറ്റുകയുള്ളൂ എന്നും പറഞ്ഞിരുന്നു അതിനിടയിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അനിയാ നിനക്ക് വരാൻ സാധിക്കുമോ നീ ഫോട്ടോ കണ്ട് ഒരു തീരുമാനം പറയും നിനക്ക് ഇഷ്ടപ്പെട്ടാൽ മാത്രം കല്യാണം നടത്തിയാൽ മതി ചേട്ടൻ അങ്ങനെയാണ്.
എന്നോട് ചോദിക്കാതെ ഒന്നും ചെയ്യില്ല ചേട്ടനോട് ചോദിക്കാതെ ഞാനും ഒന്നും ചെയ്യില്ല. ചേട്ടന് ഇഷ്ടമാണെങ്കിൽ പിന്നെ എന്റെ കാര്യം നോക്കണ്ട എങ്ങനെയാണെങ്കിലും ഞാൻ കല്യാണത്തിന് എത്തിക്കോളാം. അറബിയുടെ കയ്യും കാലും പിടിച്ച് ഒടുവിൽ ലീവ് ശരിയാക്കി വിവാഹത്തിന്റെ തലേദിവസം ആണ് എത്താൻ കഴിഞ്ഞത് അന്നേദിവസം മുതൽ വിവാഹത്തിന് സമയം വരെ തിരക്കുകൾ കൊണ്ട് ഞാൻ നടക്കുകയായിരുന്നു അതുകൊണ്ട്.
വിവാഹം വരെ എനിക്ക് കാണാൻ സാധിച്ചില്ല. അതിനിടയിലാണ് പെണ്ണ് ആരാണെന്നുള്ള വിവരം സുഹൃത്തുക്കൾ എന്നോട് പറഞ്ഞത് അത് എന്റെ സീനിയർ വിചിതയായിരുന്നു ഒരുപാട് ആണുങ്ങളുമായിട്ട് അവൾക്ക് ബന്ധം ഉണ്ടായിരുന്നു പിന്നീട് എനിക്ക് ചേട്ടന്റെ ഭാര്യയുടെ മുഖത്ത് നോക്കാൻ സാധിച്ചില്ല. കുറച്ചുദിവസം സംസാരിക്കാതെ നടന്നപ്പോൾ തന്നെ ചേട്ടൻ അത് ശ്രദ്ധിച്ചു എന്നെയും ചേട്ടത്തിയെയും വിളിച്ചു ചോദിക്കുകയും ചെയ്തു.
എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ ഞാൻ പറഞ്ഞു ഒടുവിൽ ചേട്ടത്തി എന്നോട് അതിനുള്ള മറുപടി തന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്. ഒരു പെൺകുട്ടി ആൺകുട്ടിയുടെ സംസാരിച്ചാൽ അവൾ മോശക്കാരി ആകുമോ അവൾക്ക് ആണ് സുഹൃത്തുക്കൾ ഉണ്ടായാൽ എന്തെങ്കിലും കുഴപ്പമുണ്ടോ. ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി. മാത്രമല്ല തെറ്റിദ്ധാരണയുടെ പേരിൽ ആണ് ഇതെല്ലാം സംഭവിച്ചത് എന്നറിഞ്ഞപ്പോൾ ചേട്ടൻ എന്നെ സമാധാനിപ്പിക്കുകയും ചെയ്തു.