മണ്ണാറശാലയിൽ നിങ്ങൾ ആരും അറിയാത്ത കഥകൾ ഇത് അറിയാതെ പോകല്ലേ.

   

കേരളത്തിൽ നാഗ ക്ഷേത്രങ്ങൾ ഉള്ളതിൽ വളരെയധികം പ്രശസ്തമായ ക്ഷേത്രമാണ് മണ്ണാറശാല ക്ഷേത്രം നമുക്കറിയാം ക്ഷേത്രത്തിന്റെ ഐതിഹ്യം എന്ന് പറയുന്നത് പലർക്കും അറിയാവുന്ന ഒരു കഥ കൂടിയാണ് അത്. കേരളത്തിൽ തപസ്സ് ചെയ്യാൻ എത്തിയ പരശുരാമൻ ബ്രാഹ്മണർക്ക് വേണ്ടി നൽകിയ ഭൂമിയായിരുന്നു ആ സ്ഥലത്ത് ഉണ്ടായിരുന്നത്. എന്നാൽ കടൽ പിൻവാങ്ങിയ ഭൂമി ആയതുകൊണ്ട് തന്നെ അവിടെ കൃഷി ചെയ്യാൻ ബ്രാഹ്മണർക്ക് സാധിച്ചില്ല.

   

അതിനുവേണ്ടി അവർ വീണ്ടും പരശുരാമനെ കാണുകയുണ്ടായി പരശുരാമൻ ശിവനെ പ്രസാദിപ്പിച്ച് ഭഗവാനോട് അതിനുള്ള വഴി ചോദിക്കുകയും ചെയ്തു ഭഗവാൻ അതിനുള്ള വഴി നൽകിയത് നാഗങ്ങളുടെ വിഷം തീണ്ടിയാൽ മതി അവിടത്തെ മണ്ണ് ഫലഭൂരി ആകും എന്ന് പറഞ്ഞു. അത് പ്രകാരം നാഗ ദൈവങ്ങളെ അവിടെ പ്രസാദിപ്പിക്കുകയും അവരുടെ സംരക്ഷണയിൽ ആ സ്ഥലം മാറുകയും ചെയ്തു.

പിന്നീട് കാലങ്ങൾക്ക് ശേഷം കാട്ടുതീ സംഭവിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ധാരാളം മൃഗങ്ങൾക്കും അതുപോലെ പാമ്പുകൾക്കും അപകടം സംഭവിച്ചു ഇത് കണ്ട് സങ്കടം സഹിക്കവയ്യാതെ അവരുടെ സഹായിക്കുന്നതിന് വേണ്ടി അവിടത്തെ ഇല്ലത്തിൽ ഉണ്ടായിരുന്ന പാമ്പുകളെ ശുശ്രൂഷിച്ചു അതിന്റെ സന്തോഷത്തിൽ കുട്ടികൾ ഉണ്ടാകാതെ.

   

ഇരുന്ന് ഇല്ലത്തിലെ മൂത്ത കാരണവർക്ക് ഒരു കുട്ടിയായി നാഗരീപം ജനിക്കുകയും ചെയ്തു അതോടൊപ്പം മറ്റൊരു ആൺകുട്ടിയും ഉണ്ടായി വളർന്ന് പിന്നീട് ചൈതന്യം വർദ്ധിച്ചതോടെ ആളുകൾക്ക് നാഗത്തെ കാണാൻ കഴിയാതെയായി പിന്നീട് നിലവറയിലേക്കു പോവുകയും ചെയ്തു വർഷത്തിൽ ഒരിക്കൽ മാത്രം അമ്മയ്ക്ക് കാണുന്നതിനുള്ള അനുവാദം നൽകുകയും ചെയ്തു അതാണ് മണ്ണാറശാലയിലെ വളരെ പ്രശസ്തമായിട്ടുള്ള ഒരു ദിവസം.