പാടിയ സമയത്ത് കേൾക്കാൻ ആരുമില്ലായിരുന്നു. പിന്നീട് കിടിലൻ പാട്ടിന് കിട്ടിയ വലിയ അംഗീകാരം കണ്ടോ.

   

പല കഴിവുകളും നമ്മൾ പ്രകടിപ്പിക്കുന്ന സമയത്ത് അത് കാണാനും കേൾക്കാനും ആരും തന്നെ ഉണ്ടാകണമെന്നില്ല എങ്കിലും നമ്മൾ നമ്മളുടെ കഴിവുകൾ പൂർണ്ണ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കണം കാരണം ഏതെങ്കിലും ഒരു സമയത്ത് അത് ജനശ്രദ്ധ ആകർഷിക്കും അതുപോലെ അത് അംഗീകരിക്കപ്പെടും അത്തരം ഒരു അവസരമാണ് ഇവിടെ ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്.

   

അവൻ അന്ന് അമ്പലപ്പറമ്പിൽ പാടുമ്പോൾ അത് കേൾക്കാൻ ആരുമില്ലായിരുന്നു ഒഴിഞ്ഞു കിടക്കുന്ന കസേരകളെ നോക്കിയാണ് അവൻ ആ പാട്ടു പാടിയത് അതും ശ്രീരാഗമോ എന്ന് തുടങ്ങുന്ന മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗാനം. ആ ഗാനം പ്രിയപ്പെട്ടതുപോലെതന്നെ അത് പാടാനും വളരെയധികം ബുദ്ധിമുട്ടാണ് എന്നാൽ ആ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ അവന് പ്രശ്നമായിരുന്നില്ല അവൻ വളരെ നന്നായി തന്നെ പാടി.

പക്ഷേ അപ്പോൾ ആ പാട്ട് കേൾക്കാൻ ആരുമില്ലായിരുന്നു എന്നാൽ അവന്റെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോടുകൂടി അതിനെ അംഗീകരിക്കുവാനും അതിനെ പ്രോത്സാഹിപ്പിക്കുവാനും ഒരുപാട് ആളുകളാണ് മുൻനിരയിലേക്ക് എത്തിയത്. നേരിട്ട് കാണാൻ ആൾക്കാർ ഇല്ലെങ്കിൽ എന്താ അത് സോഷ്യൽ മീഡിയയിൽ കണ്ടത് ജനലക്ഷണങ്ങൾ ആയിരുന്നു ആ ജനലക്ഷങ്ങൾ അതിനെയെല്ലാം തന്നെ വരവേൽക്കുകയും ചെയ്തു.

   

ഇപ്പോൾ അവന്റെ കഴിവിനെ നിറഞ്ഞു പിന്തുണയാണ് എല്ലാവരും നൽകുന്നത് ഇനിയും ഒരുപാട് പാടാനും ഉയരങ്ങളിലേക്ക് എത്താനും സാധിക്കട്ടെ എന്നും ഒരുപാട് ആളുകൾ ആശംസകൾ വഴിയിലൂടെ അറിയിച്ചു. നിങ്ങളുടെ കഴിവുകളും ഇതുപോലെ എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കൂ അപ്പോൾ മാത്രമാണ് അതിനെ അംഗീകാരം ലഭിക്കുന്നത്. മാത്രമല്ല അപ്പോൾ നിങ്ങളുടെ കഴിവുകളെ വീണ്ടും പുറത്തുകൊണ്ടുവരാനും വീണ്ടും അതിനെ ആവിഷ്കരിക്കുവാനും നിങ്ങൾക്കും ആഗ്രഹമുണ്ടാകും.