ആറ് വയസ്സുകാരിയുടെ നിധിക്കു വേണ്ടിയുള്ള പോരാട്ടം

   

ജനിക്കാൻ പോകുന്ന കുട്ടിക്കായി ധാരാളം സാധനങ്ങൾ വേടിച്ചു വെക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇവടെ പീറ്റർ ഗെയ് എന്ന അച്ഛൻ തന്റെ മകൾക്കായ് ഒരു വലിയ സർപ്രൈസ് ഒരുക്കാൻ തീരുമാനിച്ചു ആറു വർഷം കാത്തിരിക്കേണ്ട ഒരു സർപ്രൈസ്. അയാൾ തന്റെ വീട്ടിൽ ഒരു രഹസ്യമുറി ഉണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചു വെച്ചു. അങ്ങനെ തന്റെ മകൾക്കു ആറ് വയസു ആയപ്പോ തന്റെ മുറി വൃത്തിയാക്കാൻ അവളോട്‌ പറഞ്ഞു.

   

അപ്പോൾ അവിടെ പഴയ സാധനങ്ങൾ ഇട്ടുവെച്ചിരിക്കുന്ന ഒരു പെട്ടി അവളുടെ കണ്ണിൽ പെട്ടു അതിൽ ഒരു പഴയ തുണി പോലെ എന്തോ അവൾ കണ്ടു അതെടുത്തു നോക്കിയപ്പോൾ സിനിമയിൽ ഒക്കെ കാണുന്ന പോലെ നിധി കണ്ടെത്തുന്നതിനുള്ള ഒരു മാപ് ആയിരുന്നു.

സൂക്ഷിച്ചു നോക്കിയ ശേഷം അത് അവളുടെ വീട് ആണെന്നും നിധി അവളുടെ മുറിയിൽ ആണെന്നും അവൾക്കു മനസിലായി. അവൾ ഇതെല്ലാം തന്റെ അച്ഛനോട് വിവരിച്ചു. അച്ഛൻ ഇതെല്ലാം കണ്ടു ഒന്നും അറിയാത്ത പോലെ നിന്നു. മാപ് നോക്കി അച്ഛനും മകളും ആ രഹസ്യഅറ കണ്ടെത്തുകയും തുറക്കുകയും ചെയ്തു. അവൾ ആവേശത്തോടെ അകത്തു കയറി നിധിക്കായി തിരച്ചിൽ നടത്തി.

   

അവിടെ ഒരു മൂലയ്ക്ക് ഒരു പഴയ ആഭരണപെട്ടി കാണുകയും അതിൽ പഴയ ആഭരണങ്ങളും ഉണ്ടായിരുന്നു അവൾ സന്തോഷത്തോടെ അത് അമ്മയേയും മുത്തശ്ശിയേയും കാണിക്കുകയും സന്തോഷിക്കുകയും ചെയ്തു. തുടർന്ന് വീഡിയോ കാണുക. Video credit : a2z Media

   

Leave a Reply

Your email address will not be published. Required fields are marked *