ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ കണ്ണ് നിറഞ്ഞുകൊണ്ട് കണ്ട ഒരു ചിത്രം ഒരു എല്ലും തോലുമായി ക്ഷീണിച്ച ഒരു കുട്ടിക്ക് വെള്ളം കൊടുക്കുന്ന ഒരു സ്ത്രീയുടെ ചിത്രം. ഇത് കണ്ട് അന്ന് സോഷ്യൽ മീഡിയയിൽ കണ്ണ് നനയാത്തവർ ആരും തന്നെ ഉണ്ടാവില്ല. കടുത്ത പട്ടിണി മൂലമായിരുന്നു ആ കുഞ്ഞിന്റെ അവസ്ഥ അങ്ങനെ ഉണ്ടായിരുന്നത് അതുകണ്ട് ആ കുട്ടിക്ക് വെള്ളം കൊടുക്കുന്ന സ്ത്രീയുടെ ചിത്രം ആയിരുന്നു അവിടെ.
ഫോട്ടോയിൽ കണ്ട എല്ലുകൾ പൊന്തിയ ആ രണ്ടു വയസ്സുള്ള കുരുവിനെ കണ്ടു വിഷമിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. പട്ടിണികൊണ്ട് ജീവൻ പോലും നഷ്ടപ്പെടും എന്ന അവസ്ഥയിൽ നിന്നിരുന്ന ആ കുഞ്ഞിനെ സാമൂഹ്യപ്രവർത്തകയായിരുന്ന ആ യുവതി കണ്ടില്ലായിരുന്നുവെങ്കിൽ ഉറപ്പായും ആ കുഞ്ഞ് മരണത്തിന് വിധേയമാകേണ്ടി വന്നേനെ എന്നാൽ അന്ന് ആ യുവതി കണ്ടതുകൊണ്ട് മാത്രമാണ് ആ കുട്ടി ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.
നൈജീരിയയിൽ റസ്ക്യൂ വർക്കിന് എത്തിയ ആ യുവതി രണ്ടു വയസ്സുകാരനായ ആ കുഞ്ഞിനെ വെള്ളവും ഭക്ഷണവും മാത്രമല്ല നൽകിയത് ഒരു പുതുജീവിതം കൂടിയായിരുന്നു നൽകിയത്. എന്നാൽ വർഷങ്ങൾക്കുശേഷം സോഷ്യൽ മീഡിയയിൽ അതേ രൂപത്തിൽ ഒരു ചിത്രം വൈറലാവുകയാണ് എന്നാൽ അതിൽ ആ കുട്ടിക്ക് യൂണിഫോമും അതുപോലെ ബാഗും നമുക്ക് കാണാൻ സാധിക്കും മാത്രമല്ല ആ കുഞ്ഞിന്റെ അവസ്ഥയും വളരെയധികം മാറിയിരിക്കുന്നു.
കൂടുതൽ ആരോഗ്യവാനായി ചുറുചുറുക്കോട് കൂടിയുള്ള ആ കുഞ്ഞിനെ കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും ഞെട്ടിയിരിക്കുകയാണ് ആ യുവതി അന്നാ കുഞ്ഞിനെ കണ്ടില്ലായിരുന്നുവെങ്കിൽ ഉറപ്പായും ആ കുട്ടിയുടെ ജീവിതം നഷ്ടമാകുമായിരുന്നു. എന്നാൽ സ്നേഹവും പരിചരണവും കൊണ്ട് ആ കുഞ്ഞിന്റെ ജീവിതത്തിൽ വലിയ മാറ്റമാണ് ആ യുവതിക്ക് കൊണ്ടുവരാൻ സാധിച്ചത് സ്വന്തം കുഞ്ഞിനെ പോലെയാണ് അവർ ആ കുഞ്ഞിനെയും നോക്കുന്നത്.