കുഞ്ഞിന്റെ വിശപ്പ് അകറ്റാൻ ലോറി തടഞ്ഞ് ഭക്ഷണം ചോദിച്ച് അമ്മ. എത്ര മനോഹരമായ കാഴ്ച.

   

തന്റെ കുഞ്ഞിനെ വിശക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ അമ്മ ഏത് വഴി സ്വീകരിച്ചും കുട്ടിക്ക് വിശപ്പ് അകറ്റാനുള്ള ഭക്ഷണം വാങ്ങി നൽകും ഏതൊരു അമ്മയാണെങ്കിലും അത് തന്നെയാണ് നോക്കുക ഇത് മനുഷ്യന്മാരുടെ കാര്യത്തിൽ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും ഇതുപോലെ തന്നെയാണ്.

   

സ്വന്തമായി ഭക്ഷണം തേടി കണ്ടെത്താൻ ആരംഭിക്കുന്ന ഘട്ടം വരെ മാതാപിതാക്കൾ കുട്ടികളുടെ വിശപ്പില്ലാതാക്കാൻ വേണ്ടിയുള്ള മാർഗങ്ങൾ നോക്കും. അവർക്ക് വേണ്ടി ഒരുപാട് ഭക്ഷണസാധനങ്ങൾ കൊടുക്കാൻ അവർ ഒരുപാട് അലഞ്ഞു തിരിഞ്ഞു നടക്കുകയും ചെയ്യും. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ നമുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കാണാം.

കുട്ടി ആനയ്ക്ക് വിശക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ അമ്മ ചെയ്തത് കണ്ടോ കരിമ്പ് കൊണ്ടുപോകുന്ന ഒരു ലോറി റോഡിലൂടെ പോകുന്നത് കണ്ട് ലോറിയുടെ മുൻപിൽ കയറി നിൽക്കുകയും മുകളിലുള്ള ആളെ നോക്കുകയും ചെയ്തു പറയാതെ തന്നെ അയാൾക്ക് കാര്യം മനസ്സിലായി റോഡിന്റെ സൈഡിലേക്ക് മുകളിൽ നിന്നും കുറച്ച് കരിമ്പുകൾ താഴേക്ക് അദ്ദേഹം ഇടുകയും ചെയ്തു.

   

കരിമ്പ് കിട്ടിയപ്പോൾ അമ്മ ആന വണ്ടിയുടെ മുന്നിൽ നിന്ന് മാറി നിൽക്കുകയും കുഞ്ഞിനെ കൊണ്ട് കരിമ്പിന്റെ അടുത്തേക്ക് പോവുകയും ചെയ്തു. ശേഷം താഴെ വീണ കരിമ്പ് അവർ കുഞ്ഞിന് നൽകുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഈ അമ്മയുടെ സ്നേഹം എത്ര കണ്ടാലും മതിയാകില്ല. നിങ്ങൾക്കും കാണേണ്ട ഈ മനോഹരമായ വീഡിയോ എന്നാൽ നോക്കൂ.

   

Comments are closed, but trackbacks and pingbacks are open.