ആരോഗ്യം മുതൽ സൗന്ദര്യം വരെ സംരക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലെ അൽസിൻ ആണ് ഈ ഗുണങ്ങൾ എല്ലാം വെളുത്തുള്ളിക്കു നൽകുന്നത്. വെളുത്തുള്ളി പച്ചയ്ക്കും വേവിച്ചും എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്. ഭൂരിഭാഗം ജനങ്ങളും കഷ്ടപ്പെടുന്ന അസുഖമാണ് കൊളസ്ട്രോളും പ്രമേഹവും ഇവ രണ്ടും നിയന്ത്രിക്കാൻ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചുട്ടു വേവിച്ചും കഴിക്കുന്നതിനേക്കാൾ വെറുതെ കഴിക്കുന്നതാണ് ഏറെ നല്ലത്.
വെളുത്തുള്ളി ചുട്ടു വേവിച്ചും കഴിക്കുന്നതിനേക്കാൾ ഗുണങ്ങൾ ലഭിക്കുന്നത് വെറുതെ കഴിക്കുമ്പോഴാണ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് വെളുത്തുള്ളി ഏറെ ഫലപ്രദം. ഇന്നത്തെ കാലത്ത് സ്ത്രീകളെക്കാൾ അധികം പുരുഷന്മാർക്കാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ കാണുന്നത്. ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും ആണ് ഇതിന് കാരണം. ഇത്തരം കാര്യങ്ങൾ ഇല്ലാതാക്കാനും ഹൃദയം സംരക്ഷിക്കാനും വെളുത്തുള്ളി നല്ലതാണ്.
ക്യാൻസറിനെ വരെ ഇല്ലാതാക്കാനുള്ള ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തിനൊപ്പം ഇത് ഉൾപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധശേഷിയും പലവിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നതാണ്. കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും വെളുത്തുള്ളിക്കു പ്രത്യേക കഴിവാണ് ഉള്ളത്.
ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും ലൈംഗികമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായകമാണ്. ബിപി കുറയ്ക്കുന്നതിനും ഉത്തമമായ പരിഹാരമാണ് ഇത്. രാവിലെ വെറും വയറ്റിൽ രണ്ട് വെളുത്തുള്ളി ഇങ്ങനെ കഴിക്കുന്നത് ഈ പ്രശ്നങ്ങളൊക്കെ ഇല്ലാതാക്കും. വെളുത്തുള്ളി എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണെങ്കിലും പച്ചക്ക് കടിച്ചു ചവച്ചു കഴിക്കുന്നതാണ് ഫലപ്രദം. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : NiSha Home Tips.