അറുപതാമത്തെ വയസ്സിൽ 40 കാരിയായ സീതയെ രമേശൻ വിവാഹം കഴിച്ചതിന് നാട്ടുകാർക്ക് ആയിരുന്നു പ്രശ്നം. ഓരോരുത്തരും പലതരത്തിലുള്ള അഭിപ്രായങ്ങൾ ആയിരുന്നു പറഞ്ഞത് എന്നാൽ അതിനെയൊന്നും തന്നെ രമേശൻ വക വെച്ചില്ല സീതയെ വീട്ടിലേക്ക് കൊണ്ടുവന്നു വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു തിരക്കുകൾ എല്ലാം ഒഴിഞ്ഞു മക്കളെല്ലാവരും തന്നെ അവരവരുടെ വീടുകളിലേക്ക് പോയി ഇപ്പോൾ രമേശനും.
സീതയും മാത്രമായി വീട്ടിൽ. സീതയും രണ്ടാം വിവാഹം തന്നെയായിരുന്നു ആ പുതിയ വീട്ടിൽ അവൾ തന്റെ ജീവിതം തുടങ്ങുന്നതിന് കുറച്ച് വിഷമിച്ചു കാരണം അവിടത്തെ കാര്യങ്ങൾ ഒന്നും അവൾക്കറിയില്ലല്ലോ രമേശൻ കൃത്യസമയത്ത് എല്ലാം അവൾക്ക് പറഞ്ഞു കൊടുക്കുന്നത് ഉണ്ടായിരുന്നു. പിറ്റേദിവസം രാവിലെ നേരം വൈകിയുടെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയപ്പോൾ രമേശൻ രാവിലത്തെ പണികളെല്ലാം തുടങ്ങിയിരുന്നു.
ഭാര്യ നേരത്തെ മരിച്ചതുകൊണ്ട് കുട്ടികളെ നോക്കാൻ എല്ലാം അദ്ദേഹം അടുക്കള പണിയെല്ലാം വശത്താക്കിയിരുന്നു സീത നമുക്കിന്നൊരു സ്ഥലം വരെ പോകാം അവൾ ശരിയെന്ന് പറഞ്ഞു. വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ചുറ്റുമുള്ള ആളുകളുടെ നോട്ടവും ഭാവവും കണ്ട് അവൾ രമേശന്റെ അടുത്തേക്ക് നീങ്ങി നടന്നു. ഒരു പഴയ വീട്ടിലേക്കാണ് കൊണ്ടുപോയത് അവിടെ കീറിയപ്പോൾ തന്നെ പഴമയുടെ മണം.
അത് അവരുടെ ആദ്യം താമസിച്ച വീട് ആയിരുന്നു അവിടെ രമേശന്റെ കൂടെ നിൽക്കുന്ന മറ്റൊരു സ്ത്രീ ആദ്യ ഭാര്യയാണ് എന്ന് അവർക്ക് മനസ്സിലായി. അവളുടെ അകാലമരണം അയാളെ വല്ലാതെ വിഷമിപ്പിച്ചു പിന്നീട് ആ വീട്ടിൽ നിൽക്കാൻ കഴിയാതായപ്പോഴാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. സീതയ്ക്ക് അയാളിലെ നന്മ തിരിച്ചറിയാൻ സാധിച്ചു അദ്ദേഹത്തിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു ഇനി ഞാൻ ഉണ്ടാകും എപ്പോഴും.