സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വലിയ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊടുത്ത മകൾക്ക് നേരിടേണ്ടി വന്നത് വലിയ ക്രൂരത.

   

എന്നും മകളുടെ ഫോൺകോൾ വന്നപ്പോൾ അമ്മ പ്രതീക്ഷയോടെ ഇരുന്നു അവൾ എന്നാണ് ഇങ്ങോട്ടേക്ക് വരുന്നത് വിവാഹം കഴിപ്പിച്ച കൊടുത്തതിനുശേഷം അവൾ അധികകാലം ഇങ്ങോട്ടേക്ക് വന്നിട്ടില്ല. ഭർത്താവ് ചോദിക്കുമ്പോൾ എല്ലാം തന്നെ അവൾക്ക് അവിടെ സൗകര്യങ്ങൾ കൂടുതലായതുകൊണ്ട് ഇങ്ങോട്ട് വരാത്തത് എന്നെല്ലാം കള്ളങ്ങൾ പറഞ്ഞിരുന്നു അപ്പോഴെല്ലാം ഭർത്താവ് ഒന്നും മിണ്ടാതെ ഇരുന്നു രാവിലെ എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന മകളെ കണ്ട് അമ്മ.

   

സന്തോഷിക്കുകയും അതുപോലെ ദേഷ്യവും വരുകയും ചെയ്തു കാരണം അവളുടെ കയ്യിൽ ഒരുപാട് പെട്ടികളും ഉണ്ടായിരുന്നു എന്താ മോളെ നീ എന്നെ വിളിക്കാതിരുന്നത് അമ്മ വാതിൽ തുറന്നില്ലായിരുന്നുവെങ്കിൽ നിന്നെ ഇപ്പോൾ കാണുമായിരുന്നു എവിടെ മോൻ എവിടെ? ഇതെല്ലാം ഒറ്റ സ്വരത്തിൽ അമ്മ പറഞ്ഞു നിർത്തി.അവൾ ഒന്നും പറയാതെ അകത്തോട്ട് കയറി അപ്പോഴും അമ്മ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. അമ്മയ്ക്കുള്ള മറുപടി എല്ലാം ഞാൻ തരാം.

ഇപ്പോൾ ഞാൻ ഇതൊന്നും മുറിയിലേക്ക് വെച്ചോട്ടെ. അവൾ അകത്തേക്ക് നടന്നു ഉടനെ തന്നെ ഭർത്താവിനെ വിളിക്കാനാണ് അമ്മ പോയത് എഴുന്നേൽക്കും മകൾ വന്നിരിക്കുന്നു അദ്ദേഹം സന്തോഷത്തോടെ ചാടി എഴുന്നേറ്റു. ശരി ഞാൻ ഇപ്പോൾ വരാം. മകൾ ചായ കുടിക്കാൻ ആയി താഴേക്ക് വന്നു മോളെ അവൻ എവിടെ നീ അവിടുന്ന് വഴക്കിട്ട് പോന്നതാണോ നമ്മൾ പെണ്ണുങ്ങൾ കുറച്ചൊക്കെ സഹിക്കണം അമ്മയെ ഇതുതന്നെ എത്രനാൾ അമ്മ എന്നോട് പറയും.

   

അമ്മയെ പോലെയുള്ള അമ്മമാർ തന്നെയാണ് ഓരോ പെൺകുട്ടികളുടെയും ജീവിതം ഇല്ലാതാക്കുന്നത്. ഞാൻ നിന്റെ ജീവിതം ഇല്ലാതാക്കുന്നുവോ അപ്പോൾ ഭർത്താവിന്റെ സ്വരമാണ് പിന്നിൽ നിന്നും കേട്ടത് അത് നീ തന്നെയാണ് എല്ലാം നീ എന്നോട് മറച്ചുവച്ചു എന്നാൽ എന്റെ മകൾ എന്നോട് എല്ലാം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ അവൾ ഇനി അവിടെ വിഷമിക്കേണ്ട എന്റെ മകൾ ഇവിടെ നിൽക്കും.