ഓടിക്കിതച്ചുകൊണ്ട് കൂട്ടുകാരൻ ആയിട്ടുള്ള ചന്ദ്രു വീട്ടിലേക്ക് വന്നപ്പോൾ സുമേഷ് കാര്യം അന്വേഷിച്ചു. എടാ നിന്റെ പെങ്ങൾ അവൻ കാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് സുമേഷ് പറഞ്ഞു അവളുടെ കാര്യം പറഞ്ഞ് നീ എന്റെ അടുത്തേക്ക് വരണ്ട കെട്ടിച്ചു വിട്ടാൽ അവിടെ ജീവിക്കണം അല്ലാതെ ഓരോ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഇടയ്ക്ക് ഇങ്ങോട്ടേക്ക് കയറി വരുകയല്ല വേണ്ടത്. അതല്ല സുമേഷേ ഞാൻ പറയാൻ വന്നത്.
സുമ ഒരു അബദ്ധം കാണിച്ചു അവൾ കുഞ്ഞിനെയും കൊണ്ട് കായലിലേക്ക് ചാടി ഇപ്പോൾഅവരെ ആളുകൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.സുമേഷിന്റെ കാലുകൾ വിറച്ചു അവർ ആശുപത്രിയിലേക്ക് ഓടി എന്താ ചന്ദ്രൂബ് ഞാൻ എന്റെ അനിയത്തിയെ മനസ്സിലാക്കിയില്ലല്ലോ ഇത്രയും വലിയ പ്രശ്നങ്ങൾ അവൾക്ക് ആ വീട്ടിൽ ഉണ്ടായിരുന്നു ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല സുമേഷേ നീ നിന്റെ പെങ്ങളെ.
ഒന്നു മനസ്സിലാക്കണം ആയിരുന്നു. ആ നിമിഷം ആശുപത്രിയിലേക്ക് അവരുടെ വീടിന്റെ അടുത്തുള്ള കുറച്ച് ആളുകൾ എത്തി ചേട്ടാ ആ ചേച്ചിക്ക് ഇപ്പോൾ എങ്ങനെയുണ്ട്. നിങ്ങൾ നിങ്ങളുടെ പെങ്ങളെ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ ആ ചേച്ചിക്ക് ഈ ഗതി വരില്ലായിരുന്നു എപ്പോഴും കള്ളുകുടിയും ചീത്ത വിളിയും ആയി ആ ചേച്ചി ഒരുപാട് അനുഭവിച്ചു ആ വീട്ടിൽ. അതെല്ലാം കണ്ട് സഹിക്കാൻ പറ്റാതെയാണ്.
ഞങ്ങൾ ആ ചേച്ചിയെ ഇങ്ങോട്ടേക്ക് പറഞ്ഞുവിട്ടത് പക്ഷേ അത് ഇങ്ങനെയാകും എന്ന് കരുതിയില്ല. തന്റെ പെങ്ങളെ മനസ്സിലാകാതെ പോയതിൽ ഇപ്പോൾ സുമേഷ് വളരെയധികം വിഷമിക്കുന്നു. ജീവൻ തിരിച്ചുവീണതിനുശേഷം പിന്നെ തന്റെ പെങ്ങളെ വീണ്ടും കൊലയ്ക്ക് കൊടുക്കാൻ സുമേഷ് തയ്യാറല്ലായിരുന്നു അവളെയും കുഞ്ഞിനെയും കൊണ്ട് അവൻ വീട്ടിലേക്ക് പോകുന്നു.