നിന്റെ ഇഷ്ടങ്ങൾക്ക് ഇവിടെ ആരും ഇതുവരെയും എതിരെ നിന്നിട്ടില്ല എപ്പോഴും നിന്റെ ഇഷ്ടങ്ങൾ മാത്രമായിരുന്നു നോക്കിയത് എന്നാൽ മോളെ ഇത് നിനക്ക് വേണമെന്ന് നിർബന്ധമാണോ? അവനെപ്പറ്റി മറ്റുള്ളവരോട് അന്വേഷിച്ചപ്പോൾ ആരും ഒരു നല്ല അഭിപ്രായം പോലും പറഞ്ഞില്ല. നിനക്ക് അവനെ ഇഷ്ടമാണ് എന്നെല്ലാം അറിയാം പക്ഷേ ഇത് എന്റെ മോളുടെ ജീവിതം മനപ്പൂർവ്വം ഈ അച്ഛൻ ഇല്ലാതാക്കും എന്ന് തോന്നുന്നുണ്ടോ.
ഇപ്പോഴും വൈകിയിട്ടില്ല എന്റെ മോൾക്ക് എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടെങ്കിൽ പറയാം അവൾ അച്ഛന്റെ മുഖത്ത് നോക്കി ചിരിച്ചു പിന്നെ അച്ഛൻ ഒന്നും പറഞ്ഞില്ല വിവാഹം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ ഏട്ടൻ അവളെ ചേർത്ത് നിർത്തി പറഞ്ഞു എന്റെ മോളോട് വഴക്ക് കൂടിയതെല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്. ഈ ഏട്ടനെ നിന്നോടുള്ള സ്നേഹം ഒട്ടും കുറയില്ല നിനക്ക് എപ്പോൾ.
വേണമെങ്കിലും ഇങ്ങോട്ടേക്ക് വരാം. പോകുന്നതിനു മുൻപ് അച്ഛൻ ഒരു വാക്കുകൂടെ പറഞ്ഞു നിനക്ക് അച്ഛൻ നല്ല രീതിയിലുള്ള വിദ്യാഭ്യാസം നൽകിയിട്ടുണ്ട് അവന്റെ സ്നേഹത്തിനു മുൻപിൽ വീണ് നീ ഒരിക്കലും നിന്നെ ജീവിതം കളയരുത് ജോലിക്ക് പോകണം നീ. എല്ലാവരുടെയും വാക്കുകൾ കേട്ടപ്പോൾ ഇതൊന്നും തന്നെ വേണ്ടായിരുന്നു എന്ന് ഒരു നിമിഷം അവൾക്ക് തോന്നി എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ല ജീവിതം മുന്നോട്ടുപോയത്.
ഞാൻ പ്രേമിച്ചിരുന്ന സമയത്ത് ആൾ പോലും അല്ലായിരുന്നു വിവാഹം കഴിഞ്ഞപ്പോൾ തെറ്റ് മനസ്സിലായപ്പോൾ അവൾ ആദ്യം വിളിച്ചത് ഏട്ടനെ ആയിരുന്നു. പിറ്റേദിവസം തന്നെ തന്റെ അനിയത്തിയെ വിളിച്ചുകൊണ്ടു പോകാൻ ഏട്ടൻ അവിടെയെത്തി അവന്റെ മുഖത്ത് അടിച്ചു കൊണ്ടായിരുന്നു ഏട്ടൻ ആദ്യം അവനോട് സംസാരിച്ചത്. നിന്റെ ജോലിക്കാരിയാക്കാൻ അല്ല എന്റെ അനിയത്തിയെ ഞാൻ ഇങ്ങോട്ടേക്ക് പറഞ്ഞയച്ചത്. ഇനി എന്റെ അനിയത്തി എന്റെ കൂടെ വീട്ടിൽ ഉണ്ടാകും.