അസുഖം മൂലം ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ഒരു വൃദ്ധൻ. അയാളുടെ കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല. പക്ഷേ അയാളുടെ സാഹചര്യം മൂലം അയാളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. മൂന്നുദിവസമായി അയാൾ അവിടെ വന്നിട്ട്. അതുവരെ ബന്ധുക്കൾ ആരും തിരക്കി വരാഞ്ഞതിനാൽ മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബന്ധുക്കളെ അന്വേഷിച്ചു വീട്ടിൽ പോകാൻ തീരുമാനിച്ചു. എന്നാൽ അയാളുടെ വീട്ടിൽ ആരെയും കണ്ടില്ല.
അയൽവാസികളുടെ അയാളെ പറ്റി ചോദിച്ചപ്പോൾ അയാൾക്ക് ബന്ധുക്കൾ ഒന്നുമില്ല വർഷങ്ങളായി അയാൾ തനിയെയാണ് ജീവിക്കുന്നത് എന്ന് പറഞ്ഞു. തിരിച്ചു ഹോസ്പിറ്റലിൽ വന്നപ്പോഴാണ് അവരുടെ കണ്ണിൽ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടത്. ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്തു വന്നിരിക്കുന്നു. അയാളെ അഡ്മിറ്റ് ചെയ്തത് മുതൽ ആ പ്രാവ് അവിടെ ഉണ്ട് ഓടിച്ചു വിട്ടിട്ടും പോകുന്നില്ല.
അവർക്ക് ഒന്നും മനസ്സിലായില്ല. ചിലപ്പോൾ അദ്ദേഹം വളർത്തിയ പ്രാവ് ആയിരിക്കും അത് എന്ന് ഒരു നേഴ്സ് പറഞ്ഞു. അതിനെക്കുറിച്ച് അയാളുടെ അയൽവാസികളോട് തിരക്കിയപ്പോൾ അദ്ദേഹത്തിന് പ്രാവ് ഒന്നുമില്ല പക്ഷേ എല്ലാ ദിവസവും അദ്ദേഹം പാർക്കിൽ പോയി പ്രാവുകൾ കൊടുക്കാറുണ്ട്.
എന്ന് അവർ പറഞ്ഞു. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം അത് അദ്ദേഹം തീറ്റ കൊടുത്ത പ്രാവുകളിൽ ഒന്നുതന്നെയാണ്. ആ പ്രാവ് എങ്ങനെ അയാളെ തിരക്കി അവിടെ എത്തി എന്നത് അത്ഭുതകരമാണ്. നമ്മുടെ ജീവിതം ഇതുപോലെ തന്നെയാണ് തുടർന്ന് കാണുക. Video credit : Media Malayalam