നമ്മുടെ സ്കിന്നിൽ കറുത്ത നിറത്തിൽ റൗണ്ട് ഷേപ്പിലും കുത്തു കുത്തുമായും കാണപ്പെടുന്ന നിറവ്യത്യാസമാണ് കരിമംഗല്യം. ഓരോരുത്തർക്കും ഓരോ തരത്തിലാണ് ഇത് കാണപ്പെടുന്നത്. ഇത് കൂടുതലായും കാണപ്പെടുന്നത് ഇരുണ്ട നിറമുള്ള സ്കിന്നിൽ ആണ്.
അതുപോലെ പ്രെഗ്നന്റ് ആയിട്ടുള്ളവരിലും തൈറോഡ് രോഗമുള്ളവരിലും ആർത്തവവിരാമം ആയിട്ടുള്ള സ്ത്രീകളിലും ആണ് കൂടുതലായി ഇത് കാണപ്പെടുന്നത്. ഹോർമോൺ വ്യത്യാസവും ഇൻസുലിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസവുമാണ് ഇതിന് കാരണം.
കരിമംഗല്യം അഥവാ പിഗ്മെന്റേഷൻ തുടങ്ങുന്നേ ഉള്ളൂ എങ്കിൽ മാറ്റാൻ എളുപ്പമാണ്. ഇതിനായി നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കി അതിൽ നിന്ന് ആവശ്യമുള്ളത്ര കഷ്ണം മുറിച്ചെടുത്ത് മിക്സിയിൽ അരയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ കാച്ചാത്ത പാൽ ഒഴിച്ച് രണ്ടും കൂടി മിക്സ് ചെയ്യുക.
അതിനുശേഷം ഇത് പിഗ്മെന്റേഷൻ ഉള്ള സ്ഥലത്ത് സ്ക്രബ് ചെയ്യുക. അരമണിക്കൂർ ഇത് വെച്ചിരുന്നതിനു ശേഷം കഴുകി കളയുക. ഇത് സ്കിൻ നിറം വയ്ക്കാനും നല്ലതാണ്. പകൽസമയത്തേക്കാൾ വൈകുന്നേരം സമയത്ത് ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world