സൂപ്പർമാർക്കറ്റിൽ നിന്നും മുട്ട മോഷ്ടിച്ചു എന്ന കുറ്റത്തിന് സൂപ്പർമാർക്കറ്റിൽ ഉള്ളവർ പോലീസുകാരെ വിളിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് മുൻപായി യുവതിയോട് എന്തിനാണ് താൻ മോഷ്ടിച്ചത് എന്ന് ചോദിച്ചു യുവതി കണ്ണീരോടെ പോലീസുകാരനോട് പറഞ്ഞു എന്റെ വീട്ടിൽ വിശന്ന് വലഞ്ഞിരിക്കുന്ന രണ്ടു കുട്ടികളുണ്ട് അവരുടെ വിഷമം കാണാൻ.
സഹിക്കാതെയാണ് ഞാൻ മുട്ട മോഷ്ടിച്ചത് അതും എന്റെ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാൻ പോലീസുകാരൻ ആ യുവതിയെ അറസ്റ്റ് ചെയ്തില്ല പകരം അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു മാത്രമല്ല കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആ യുവതിയുടെ വീട്ടിലേക്ക് അവർക്ക് വേണ്ട എല്ലാ സാധനസാമഗ്രികളും വാങ്ങിക്കൊടുക്കുകയാണ് ചെയ്തത്.
ഇത് കണ്ട് യുവതിയുടെ കണ്ണുകൾനിറഞ്ഞൊഴുകുകയായിരുന്നു. പോലീസുകാരനോട് പറഞ്ഞു നിങ്ങൾ എനിക്ക് ആവശ്യത്തിന് കൂടുതലുള്ള എല്ലാ ഉപകാരങ്ങളും ചെയ്തു തന്നു ഇനി ഞാൻ ഇതിനു മറുപടിയായി എന്താണ് നിങ്ങൾക്ക് തരേണ്ടത് ഞാൻ ചെയ്തത് തെറ്റാണെന്ന് അറിയാം. അതിനുള്ള ശിക്ഷ എന്താണ്. പോലീസുകാരൻ പറഞ്ഞു ചില സന്ദർഭങ്ങളിൽ നിയമം നടപ്പിലാക്കണം എന്നില്ല അവിടെ മനുഷ്യത്വം.
കാണിച്ചാൽ മതി. ഇതുപോലെയുള്ള പോലീസുകാരാണ് നമുക്ക് ആവശ്യം ഒരാൾ ഒരു തെറ്റ് ചെയ്തു എങ്കിൽ ആ തെറ്റിലേക്ക് അവനെ നയിച്ച കാരണത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പലപ്പോഴും അവരെ നമുക്ക് സഹായിക്കാൻ സാധിക്കുകയും പിന്നീട് ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഉള്ള എല്ലാ മാർഗങ്ങളും ചെയ്തു കൊടുക്കാനും കഴിയുന്നതാണ്.