സഞ്ജുവിന് കളിക്കാനാവാതെയിരുന്നത് നിർഭാഗ്യം കൊണ്ട് !! തന്ത്രപരമായ കാരണങ്ങൾകൊണ്ട് ഒഴിവാക്കേണ്ടി വന്നു – പാണ്ട്യ

   

അവഗണനങ്ങളുടെ തുടർകാഴ്ച തന്നെയാണ് മലയാളി താരം സഞ്ജു സാംസണിന്റെ കാര്യത്തിൽ കാണാൻ സാധിക്കുന്നത്. ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സഞ്ജുവിന് ഇന്ത്യൻ നിരയിൽ അണിനിരക്കാൻ സാധിക്കാത്തത് നിർഭാഗ്യം തന്നെയാണ്. ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലും ഇത് ദൃശ്യമായി. വലിയ പ്രതീക്ഷകളോടെ സ്ക്വാഡിനൊപ്പം പുറപ്പെട്ട സഞ്ജുവിന് ടീമിന്റെ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. ഇതിനുള്ള കാരണത്തെപ്പറ്റി ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റനായ ഹർദിക് പാണ്ട്യ സംസാരിക്കുകയുണ്ടായി.

   

തന്ത്രപരമായ ചില കാരണങ്ങൾ മൂലമാണ് സഞ്ജുവിനെ ടീമിൽ കളിപ്പിക്കാൻ സാധിക്കാതെ വന്നത് എന്നാണ് ഹർദിക് പാണ്ഡ്യ പറയുന്നത്. “സഞ്ജു സാംസണ് കളിക്കാൻ സാധിക്കാതിരുന്നത് നിർഭാഗ്യം തന്നെയാണ്. ഞങ്ങൾ അവനെ മത്സരത്തിലിറക്കണം എന്നാണ് വിചാരിച്ചത്. എന്നാൽ ചില തന്ത്രപരമായ കാരണങ്ങൾ കൊണ്ടാണ് സഞ്ജുവിനെ കളിപ്പിക്കാൻ സാധിക്കാതെ വന്നത്.”- പാണ്ഡ്യ പറയുന്നു.

   

“ഞാനായിരുന്നു സഞ്ജുവിന്റെ സ്ഥാനത്തെങ്കിലും ഇത്തരം നിരാശകൾ ഉണ്ടായേനെ. അത് ഞാൻ മനസ്സിലാക്കുന്നു. ഇത് വളരെ ബുദ്ധിമുട്ട് തന്നെയാണ്. ടീമിൽ കളിപ്പിക്കാത്തതിന് മറ്റ് കാര്യങ്ങൾ ഒന്നും തന്നെയില്ല. അതോടൊപ്പം എല്ലാവരെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.”- പാണ്ട്യ കൂട്ടിച്ചേർത്തു.

   

2022ൽ സഞ്ജു സാംസൺ ഇതുവരെ ആറ് ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 179 റൺസും സഞ്ജു നേടുകയുണ്ടായി. 44.75 ആണ് സഞ്ജുവിന്റെ ട്വന്റി20യിലെ ഈ വർഷത്തെ ശരാശരി. മാത്രമല്ല ട്വന്റി20യിൽ ഒരു അർത്ഥസെഞ്ച്വറിയും സഞ്ജു 2022ൽ നേടി.

Leave a Reply

Your email address will not be published. Required fields are marked *