മികച്ച ക്യാപ്റ്റൻസി കൊണ്ടും കാര്യമില്ല!! വീണ്ടും സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്!!

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. മുൻനിര താരങ്ങളുടെ അഭാവത്തിൽ ഇന്ത്യയുടെ രണ്ടാം നിരയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. ശിഖർ ധവാനാണ് പാരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക. രോഹിത് ശർമ്മയുടെയും കെഎൽ രാഹുലിനെയും അഭാവത്തിലാണ് ശിഖർ ധവാൻ ഇന്ത്യയുടെ നായകനാകുക. മുൻപ് ഇന്ത്യയെ പലതവണ നയിച്ചിട്ടുള്ള ധവാന് മികച്ച റെക്കോർഡുകൾ തന്നെയാണുള്ളത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ഉപനായകൻ തെരഞ്ഞെടുപ്പായിരുന്നു. പലരും പരമ്പരയിൽ കേരള താരം സഞ്ജു സാംസൺ ഉപനായകനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയൊരു ഉപനായകനെയാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

   

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ശ്രേയസ് അയ്യരാണ് ഇന്ത്യൻ ടീമിന്റെ ഉപനായകനാവുക. മുൻപ് ഇന്ത്യ എ ടീമിനെ നയിച്ച പാരമ്പര്യം ശ്രേയസ് അയ്യർക്കുണ്ട്. എന്നാൽ ഇതിലെ നീതി സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യ എയുടെ ന്യൂസിലാൻഡ് എയ്ക്ക് എതിരായ മത്സരങ്ങളിൽ സഞ്ജു സാംസൺ ആയിരുന്നു ഇന്ത്യയെ നയിച്ചത്. പരമ്പരയിൽ 3-0ന് ഇന്ത്യ തകർപ്പൻ വിജയം നേടുകയും ചെയ്തു.

   

എന്നിട്ടും സെലക്ടർമാർ സഞ്ജുവിനെ ഉപനായകനായി നിശ്ചയിക്കാത്തത് ദൗർഭാഗ്യം തന്നെയാണ്. മുൻപ് വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ശ്രേയസ് അയ്യർ ധവാനെ പിന്തുണച്ചിട്ടുണ്ട്. സ്ക്വാഡിലെ സീനിയർ അംഗം എന്ന നിലയിലാണ് അയ്യരെ ഉപനായകനായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ എ ടീമിനെയും ഐപിഎല്ലിൽ ഡൽഹി, കൊൽക്കത്ത ടീമിനെയും നയിച്ച പാരമ്പര്യം ശ്രേയസ് അയ്യർക്കുണ്ട്. എന്നിരുന്നാലും ടീമുകളിൽ വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാൻ അയ്യർ എന്ന ക്യാപ്റ്റന് സാധിച്ചില്ല.

   

അതിനാൽ തന്നെ സഞ്ജുവിന് പകരം അയ്യരെ ഉപനായകനാക്കിയത് ശരിയായ കാര്യമല്ല. ഇന്ത്യയുടെ രണ്ടാം നിരയാണ് പരമ്പരയിൽ ഇറങ്ങുന്നത്. രജത് പട്ടിദാർ, മുകേഷ് കുമാർ എന്നിവരും പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറും. ഇരുവരും നേരത്തെ ന്യൂസിലാൻഡ് എ ടീമിനെതിരെ പരമ്പരയിൽ ഇന്ത്യയുടെ സാന്നിധ്യമായിരുന്നു. ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് വിക്കറ്റ് കീപ്പർമാർ.

Leave a Reply

Your email address will not be published. Required fields are marked *