ഇന്ന് സഞ്ജു ഇറങ്ങുന്നു അവഹേളനയ്ക്കും ഒഴിവാക്കലിനും ചുട്ട മറുപടി നൽകാൻ

   

ട്വന്റി20 പരമ്പരയിലെ വമ്പൻ വിജയത്തിന് ശേഷം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ തങ്ങളുടെ ആദ്യ ഏകദിനം കളിക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുക. പ്രധാനതാരങ്ങൾകൊക്കെയും വിശ്രമം അനുവദിച്ച പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യയുടെ നായകൻ. ലോകകപ്പ് ക്വാളിഫിക്കേഷന് നിർണായകമായ പോയിന്റുകൾ ആവശ്യമായ ദക്ഷിണാഫ്രിക്കൻ ടീമിനെ സംബന്ധിച്ച് പരമ്പര അങ്ങേയറ്റം പ്രാധാന്യമേറിയതാണ്. ലക്നൗവിലാണ് മത്സരം നടക്കുന്നത്.

   

നിലവിൽ പൂർണ്ണമായും ഇന്ത്യയുടെ രണ്ടാം നിര തന്നെയാണ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. ട്വന്റി20 ലോകകപ്പിന് മുമ്പ് സീനിയർ താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ശിഖർ ധവാൻ നായകനായ ഇന്ത്യയുടെ സ്ക്വാഡിൽ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പിനുള്ള സ്ക്വാഡിൽ നിർഭാഗ്യവശാൽ സ്ഥാനം നഷ്ടമായ സഞ്ജുവിനെ സംബന്ധിച്ചും പരമ്പര വളരെ നിർണായകമാണ്. നേരത്തെ സഞ്ജു ഇന്ത്യൻ ടീമിന്റെ ഉപനായകനും എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അത് സാധിച്ചില്ല.

   

ബാറ്റിംഗിൽ മാത്രമല്ല ബോളിങ്ങിലും പരിചയസമ്പന്നത കുറഞ്ഞ നിരയെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരീക്ഷിക്കുന്നത്. ദീപക് ചാഹറും മുഹമ്മദ് സിറാജുമാണ് പരമ്പരയിൽ ഇന്ത്യയുടെ സിം ബോളിങ്ങിന് ചുക്കാൻ പിടിക്കുക. കൂടാതെ മുകേഷ് കുമാറിന്റെ ഇന്ത്യൻ ടീമിനായുള്ള അരങ്ങേറ്റവും പരമ്പരയിൽ കാണാനാവും. ഇന്ത്യ എ ടീമിന്റെ ന്യൂസിലാൻഡ് എ ടീമിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ മാനദണ്ഡത്തിലാണ് ഈ സ്ക്വാഡ് നിശ്ചയിച്ചിരിക്കുന്നത്.

   

ഉച്ചയ്ക്ക് 1 30 മുതലാണ് മത്സരം ആരംഭിക്കുക. പല യുവതാരങ്ങൾക്കും തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് പരമ്പരയിലൂടെ ലഭിക്കുന്നത്. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലൈവിൽ കാണാവുന്നതാണ്. ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജുവിന്റെ പ്രകടനവും മത്സരത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒന്ന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *