ബുമ്രയ്ക്ക് പകരം ഷാമിയെ അല്ല, അവനെയാണ് കളിപ്പിക്കേണ്ടത് അവൻ ഇന്ത്യയുടെ വജ്രായുധമാവും

   

ജസ്പ്രിറ്റ് ബുമ്രയ്ക്ക് പരിക്കേറ്റത് മുതൽ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ആശങ്ക നിലനിൽക്കുകയാണ്. ഇന്ത്യയുടെ സീം ബോളർമാർ പതിവായി റൺസ് വഴങ്ങുന്ന സാഹചര്യത്തിൽ ജസ്പ്രീത് ബുംറയുടെ പ്രകടനം ലോകകപ്പിൽ ഇന്ത്യയ്ക്ക് നിർണായകമാവുമെന്ന് മുൻപ് പലരും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം നിരാശപ്പെടുത്തുന്ന രീതിയിലാണ് ബുമ്രയെ വീണ്ടും പരിക്ക് പിടികൂടിയത്. ബുമ്രയ്ക്ക് പകരം ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷാമിയെ ഉൾപ്പെടുത്തണമെന്ന അഭിപ്രായവും പിന്നീട് വരികയുണ്ടായി. എന്നാൽ ഇത് അബദ്ധമാണ് എന്നാണ് മുന്നിൽ ഇന്ത്യൻ ബാറ്റർ വാസീം ജാഫർ പറയുന്നത്.

   

ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷാമിയെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനോട്‌ വിയോജിപ്പാണ് വസീം ജാഫർ പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളൊന്നും കോവിഡ് 19 മൂലം ഷാമിക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിൽ ഷാമിയെ നേരിട്ട് ലോകകപ്പ് ടീമിൽ കളിപ്പിക്കുന്നത് ശരിയല്ല എന്ന് ജാഫർ പറയുന്നു. ” ഷാമി കഴിഞ്ഞ മത്സരങ്ങളിലൊന്നും കളിച്ചിട്ടില്ല. അതിനാൽതന്നെ നേരിട്ട് അയാളെ ട്വന്റി20 ലോകകപ്പിൽ ഉൾപ്പെടുത്തുന്നത് നീതീകരിക്കാനാവില്ല.

   

അഥവാ അയാളെ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തെങ്കിൽ തന്നെ രണ്ടു പരിശീലന മത്സരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. “- വസീം ജാഫർ പറഞ്ഞു. ഇതോടൊപ്പം ഇന്ത്യയുടെ സ്ക്വാഡിൽ ബുമ്രയ്ക്ക് പകരം ദീപക് ചാഹറിനെ ഉൾപ്പെടുത്തുന്നതാണ് ഉത്തമമെന്ന് ജാഫർ പറയുന്നു.” ദീപക് ചാഹർ നല്ലൊരു ഓപ്ഷൻ തന്നെയാണ്. അയാൾ ഇനി ഏകദിന മത്സരങ്ങളും കളിക്കുന്നുണ്ട്. മികച്ച ബോളിങ് കാഴ്ചവയ്ക്കാനും ഇന്ത്യക്കായി ബാറ്റിംഗിൽ സംഭാവന നൽകാനും ചാഹറിന് സാധിക്കും. “- ജാഫർ കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യക്കായി ഷാമി അവസാന ട്വന്റി20 മത്സരം കളിച്ചത് 2021 ലോകകപ്പിൽ ആയിരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരകൾക്കുള്ള സ്‌ക്വാഡിൽ ഷാമിയെ ഉൾപ്പെടുത്തിയിരുന്നേങ്കിലും കോവിഡ് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല. എന്തായാലും ലോകകപ്പിൽ ഇന്ത്യയുടെ ബോളിങ് എല്ലാവരും ഉറ്റു നോക്കുന്ന ഒന്നുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *