ഗുരുവായൂർ നടയിൽ നടന്ന ഈ അത്ഭുതം നിങ്ങൾക്കറിവുണ്ടോ

   

ഗുരുവായൂരപ്പന്റെ ഏകാദശിയായി ആചരിക്കുന്ന ഈ ദിവസത്തിൽ അറിഞ്ഞിരിക്കേണ്ട മറ്റൊരു കഥ കൂടി ഉണ്ട്. ഈ ഏകാദശി ദിവസത്തിൽ സംഭവിച്ച ഒരു അമൂല്യ സംഭവമാണ് അത്. ഗുരുവായൂരപ്പന്റെ നടയിൽ എപ്പോഴും തലയെടുപ്പൊടെ നിന്നിരുന്ന ഗുരുവായൂർ കേശവന്റെ കഥയാണ്. നിലമ്പൂർ കാട്ടിൽ കുഴിച്ച ഒരു കുഴിയിൽ വീണ കുഞ്ഞനാണ് കേശവൻ. അങ്ങനെയാണ് അവൻ നിലമ്പൂർ കൊട്ടാരത്തിൽ എത്തിയത്.

   

വളർന്നു വലുതായി നിലമ്പൂരിലെ രണ്ടാമത്തെ കൊമ്പനായി അവന് മാറി. ആ സമയത്താണ് കൊട്ടാരത്തിലെ രാജാവിന് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാൻ തുടങ്ങിയത്. തന്റെ സ്വത്തും സമ്പത്തും സുരക്ഷിതമായ ഈ ഒരു കൊമ്പനെ ഗുരുവായൂർ നടയിൽ നടയിരുത്താമെന്ന് രാജാവ് പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്ക് ഫലം കിട്ടി ഭഗവാന്റെ തിരുനടയിൽ ഗുരുവായൂർ കേശവന് നടയിരുത്തി. വലിയ തിടമ്പേറ്റി ഗുരുവായൂർ നടയിൽ നീന്ന ഗുരുവായൂർ കേശവന്റെ ജീവിത കഥയാണ് ഇത്.

രണ്ടാമത്തെ കൊമ്ബനായാണ് ഗുരുവായൂർ ക്ഷേത്രത്തിലും കേശവന് സ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് കേശവന്റെ വളർച്ച ഈ സ്ഥാനത്തിന് മാറ്റം ഉണ്ടാക്കി. മറ്റുള്ളവർക്ക് ഉപദ്രവം ആകുന്ന ഒന്നും തന്നെ കേശവന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എങ്കിലും ചിലപ്പോഴൊക്കെ ഇടയുന്ന സമയത്ത് എവിടെയാണ് എങ്കിലും തിരിച്ച് ഓടി ഗുരുവായൂർ നടയിൽ വന്ന് ശാന്തനായി നിൽക്കും.

   

പ്രായം കൂടിവരുന്ന ഗുരുവായൂർ കേശവന്റെ ആരോഗ്യത്തിന് ബുദ്ധിമുട്ടുകളും ഉണ്ടാകാൻ തുടങ്ങി. ഒരിക്കൽ ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്നെ കൊമ്പുകൾ മണ്ണിലേക്ക് കുത്തി തുമ്പിക്കൈ ഭഗവാനെ സമക്ഷമായി നിവർത്തിവെച്ചുകൊണ്ട് കേശവൻ വിട പറഞ്ഞു. അത് സംഭവിച്ചത് ഒരു ഏകാദശി ദിവസം തന്നെയായിരുന്നു. തുടർന്ന് വീഡിയോ കാണാം.