ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരമ്പര ജയിക്കില്ല സൽമാൻ ബട്ട് പറയാനുള്ള കാരണം ഇതാണ്

   

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണ് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിന് ലോകകപ്പിന് മുമ്പ് തങ്ങളുടെ ടീമിന്റെ ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണിത്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക് അത്ര എളുപ്പമാവില്ല എന്നാണ് പാക് മുൻ ക്രിക്കറ്റർ സൽമാൻ ബട്ട് പറയുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ മുഴുവൻ ശക്തിയും പരമ്പരയിൽ പ്രയോഗിച്ചാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാകും എന്നാണ് സൽമാൻ ബട്ടിന്റെ പക്ഷം.

   

ഇതോടൊപ്പം ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും പോലുള്ള വമ്പൻ ടീമുകൾക്കെതിരെ കളിക്കാൻ സാധിച്ചത് ഇന്ത്യൻ ടീമിന് ഗുണം ചെയ്യുമെന്നും സൽമാൻ ഭട്ട് പറയുന്നു. “ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര അത്ര എളുപ്പമാവില്ല. ദക്ഷിണാഫ്രിക്ക തങ്ങളുടെ മുഴുവൻ ടീമിനെയും അണിനിരത്തുകയാണെങ്കിൽ മത്സരം കഠിനമായി മാറും.”- സൽമാൻ ബട്ട് പറഞ്ഞു.

   

“ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് നല്ല അവസരമാണ് വന്നുചേർന്നിരിക്കുന്നത്. കാരണം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വലിയ ബോളിംഗ് നിര തന്നെയാണ്. ലോകക്രിക്കറ്റിലെ തന്നെ വമ്പൻ ബോളിംഗ് നിര തന്നെയാണ് ഇരുടീമുകൾക്കും ഉള്ളത്. ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.”- സൽമാൻ ബട്ട് കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ഇന്ത്യ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഉപയോഗിച്ച പിച്ചിനെയും സൽമാൻ ബട്ട് പ്രശംസിക്കുന്നുണ്ട്. ഓസീസിനെതിരായ മത്സരങ്ങളിൽ നല്ല പേസും ബൗൺസും ഉള്ള പിച്ചായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. ഇത് ഇന്ത്യയുടെ പരിശീലനങ്ങൾക്ക് ഗുണം ചെയ്യുമെന്നും സൽമാൻ ബട്ട് പറയുന്നു.

   

മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലുള്ളത്. ട്വന്റി20 പരമ്പരയിൽ വിജയം നേടി വലിയ ആത്മവിശ്വാസത്തോടെ ലോകകപ്പിലേക്ക് പോകാനാവും ഇന്ത്യൻ ടീം ശ്രമിക്കുന്നത്. എന്നിരുന്നാലും ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഡെത്ത് ഓവർ ബോളിംഗ് ഒരു പ്രധാന പ്രശ്നമായി തന്നെ നിലനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *