ഇരുപതുകാരി ആയ പെൺകുട്ടി 70 വയസ്സുള്ള ആളെ വിവാഹം കഴിക്കുകയും പിന്നീട് ആഡംബര ജീവിതം ഉപേക്ഷിച്ച് ഗോത്ര വർഗ്ഗക്കാരനെ വിവാഹം ചെയ്യുന്ന വനിതകളും ഇതിനു മുൻപ് വാർത്തകളിൽ വന്നിട്ടുള്ളതാണ് എന്നാൽ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന കലഹങ്ങൾ ഇല്ലാതാക്കാൻ വേണ്ടി രാജസ്ഥാനിൽ ഉള്ള ഒരു യുവതി ചെയ്ത കാര്യം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഹിന്ദു വിവാഹത്തിന്റേതായ.
എല്ലാ ചടങ്ങുകളും നടന്ന ഈ വിവാഹത്തിന് വരൻ ഉണ്ടായില്ല എന്ന് മാത്രം. ജയ്പൂർ എന്ന സ്ഥലത്തിന് അടുത്തുള്ള ഒരു സ്ഥലത്താണ് ഈ സംഭവം നടക്കുന്നത് പൂജ സിംഗ് എന്ന പെൺകുട്ടി വരനായി സ്വീകരിച്ചത് വിഷ്ണുവിനെ ആയിരുന്നു വിവാഹത്തിന് എടുത്ത ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത് വിവാഹം ചെയ്യുന്നില്ലെന്ന് തീരുമാനിച്ച യുവതി.
നാട്ടുകാരുടെ കുത്തുവാക്ക് കേട്ട് മടുത്താണ് ഇത്തരം ഒരു കടുംകൈ ചെയ്തത് എന്നാണ് എല്ലാവരും അറിഞ്ഞത്. നാട്ടുകാരുടെ വർത്താനം അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു ഈ പെൺകുട്ടി ഇതുപോലെ ചെയ്തത് വിഷ്ണു ഭക്തയായിരുന്നു ഈ ഒരു പെൺകുട്ടി അതുകൊണ്ട് തന്നെയാണ് വിഷ്ണുവിനെ വിവാഹം ചെയ്തത് എന്ന് പറയുന്നു കുടുംബാംഗങ്ങളും.
ബന്ധുക്കളും കുറച്ചു നാട്ടുകാരും മാത്രമാണ് ഈ പെൺകുട്ടിയുടെ വിവാഹത്തിന് എത്തിയിരുന്നത് പ്രായപൂർത്തിയായ ശേഷം ഏറെക്കാലം നാട്ടുകാരുടെ സംസാരങ്ങൾ എല്ലാം വളരെയധികം ബുദ്ധിമുട്ട് ഈ പെൺകുട്ടിക്ക് ഉണ്ടാക്കി കൊടുത്തിരുന്നു വിവാഹിതയാകില്ല എന്ന പെൺകുട്ടിയുടെ തീരുമാനത്തിന് എല്ലാവരും എതിർത്തു ഒടുവിൽ അവരുടെ എല്ലാം വായാടപ്പിച്ചിരിക്കുകയാണ് ഈ പെൺകുട്ടി.