സഞ്ജു തിരിച്ചുനൽകിയത് ധോണിയ്ക്ക് ശേഷം ചെന്നൈ ഗ്രൗണ്ട് മിസ്സ്‌ ചെയ്ത ആ ഫിനിഷിങ് സിക്സെർ സഞ്ജു പവർ

   

വീണ്ടും ഒരു കിടിലൻ സിക്സറിലൂടെ മത്സരം ഫിനിഷ് ചെയ്ത് സഞ്ജു. ഇന്ത്യ എ ടീമിന്റെ ന്യൂസിലാൻഡ് എ ടീമുമായുള്ള ആദ്യ ഏകദിനത്തിലാണ് വീണ്ടും വെടിക്കെട്ട് ഫിനിഷിംഗുമായി സഞ്ജു കസറിയത്. ധോണിയുടെ ഫിനിഷിംഗ് സിക്സറിനെ ഓർമിപ്പിക്കുന്ന ഷോട്ടായിരുന്നു സഞ്ജു ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ ഉപയോഗിച്ചത്. കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.

   

വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു സഞ്ജു ഇന്ത്യ എ ടീമിനെ മത്സരത്തിൽ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എ ടീമിനെ വെറും 167 റൺസിൽ ഒതുക്കാൻ ഇന്ത്യ എ ടീമിന് സാധിച്ചു. ശേഷം 31.5 ഓവറുകളിൽ 7 വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യ എ വിജയം കാണുകയും ചെയ്തു. 32 പന്തുകൾ നേരിട്ട സഞ്ജു മത്സരത്തിൽ ഒരു ബൗണ്ടറിയുടെയും മൂന്നു സിക്സറുകളുടെയും അകമ്പടിയോടെ 29 റൺസായിരുന്നു നേടിയത്. ഇതിൽ അവസാനം സഞ്ജു നേടിയ സിക്സർ ചെന്നൈയിലെ കാണികളെ മുഴുവനായും കയ്യിലെടുത്തു.

   

ന്യൂസിലാൻഡ് സ്പിന്നർ രചിൻ രവീന്ദ്രയായിരുന്നു മുപ്പത്തിരണ്ടാം ഓവർ സഞ്ജുവിനെതിരെ ബോൾ ചെയ്യാനെത്തിയത്. ഓവറിലെ അഞ്ചാം പന്തിൽ സഞ്ജു ക്രീസിനു വെളിയിലേക്കിറങ്ങി ഒന്നുംനോക്കാതെ സ്ട്രെയ്റ്റ് ബാറ്റ് വീശുകയായിരുന്നു. ചെന്നൈയിലെ കാണികളെ മൊത്തം ആവേശത്തിലാക്കിയാണ് ആ ബോൾ ബൗണ്ടറി ലൈനപ്പുറം ചെന്നുവീണത്. ചെന്നൈയിലെ ആരാധകർക്ക് എം എസ് ധോണിയുടെ അവസാനബോൾ സിക്സറിന്റെ ആവേശമാണ് സഞ്ജു നൽകിയത്.

   

ഇന്ത്യ എ ടീമിലെ കളിക്കാരുടെ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. ശർദുൽ താക്കൂറും കുൽദീപ് സെന്നും ബോളിങ്ങിൽ ഇന്ത്യയുടെ നട്ടെല്ലായപ്പോൾ മുൻനിര ബാറ്റർമാരെല്ലാം തങ്ങളുടെ കടമ നിർവഹിച്ചു. ഇനിയും പരമ്പരയിൽ രണ്ടു മത്സരങ്ങൾ അവശേഷിക്കുമ്പോൾ താരങ്ങൾ മികച്ച പ്രകടനങ്ങൾ ആവർത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *