സച്ചിനെ ബാറ്റുചെയ്യുമ്പോൾ സ്ലെഡ്ജ് ചെയ്യാൻ പേടി ആയിരുന്നു!! സച്ചിൻ ഒരു അപകടകാരി തന്നെ!!- ലീ പറയുന്നു

   

ലോകക്രിക്കറ്റിലെ തന്നെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും ബ്രറ്റ് ലീയും. മൈതാനത്തും മൈതാനത്തിന് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കൾ തന്നെയാണ്. ലീയുടെ വേഗതയേറിയ പന്തുകളിൽ അടിച്ചുതൂക്കുന്നതിൽ വിരുതനായിരുന്നു സച്ചിൻ. മൈതാനത്ത് സച്ചിന്റെ അങ്ങേയറ്റം ആക്രമണകാരിയായിരുന്നു എന്ന് ലീ ഒരിക്കൽ പറയുകയുണ്ടായി. ഇക്കാരണം കൊണ്ടുതന്നെ ആരും മൈതാനത്ത് സച്ചിനെ സ്ലെഡ്ജ് ചെയ്യാൻ തയ്യാറാവില്ലായിരുന്നു എന്നും ലീ പറഞ്ഞു.

   

“മൈതാനത്തിന് പുറത്ത് കാണുന്ന സച്ചിനേക്കാൾ ഒരുപാട് വ്യത്യസ്തനാണ് മൈതാനത്തുള്ള സച്ചിൻ. നമ്മൾ ബോൾ ചെയ്യുന്ന സമയത്ത് സച്ചിന്റെ കണ്ണുകളിലേക്ക് നോക്കിയാൽ അത് കടുവയുടേത് പോലെയാണ്. സച്ചിനാവശ്യം പോരാട്ടങ്ങളാണ്. എപ്പോഴും സച്ചിൻ അതിനായി തയ്യാറുമാണ്. സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തോട് സംസാരിക്കരുത് എന്ന് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. കാരണം ഏതെങ്കിലും കാരണവശാൽ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്താൽ അദ്ദേഹം പൂർവാധികം ശക്തിയോടെ ക്രീസിൽ തന്നെ തുടരും.”- ലീ പറയുന്നു.

   

“എനിക്ക് സച്ചിനെ മൈതാനത്തിന് പുറത്ത് നന്നായി അറിയാം. ഞങ്ങൾ ഒരുമിച്ച് രാത്രി ഭക്ഷണം ഒക്കെ കഴിച്ചിട്ടുണ്ട്. സച്ചിൻ എപ്പോഴും സാധാരണക്കാരനെ പോലെയാണ് കാണാറുള്ളത്. വളരെ ബഹുമാനത്തോടെ. സച്ചിനിൽ ഞാൻ സ്നേഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാൻ എപ്പോൾ ഇന്ത്യയിൽ വന്നാലും സച്ചിൻ കുട്ടികൾക്കൊപ്പം ആയിരിക്കും. എന്നോട് ഓട്ടോഗ്രാഫ് ചോദിച്ചുവരുന്ന കുട്ടികളുടെ പതിന്മടങ്ങ് സച്ചിനൊപ്പം ഉണ്ടാകും.”- ലീ കൂട്ടിച്ചേർക്കുന്നു.

   

മൈതാനത്തിന് പുറത്ത് പരസ്പരം ബഹുമാനിക്കുന്ന രണ്ട് ക്രിക്കറ്റർമാർ തന്നെയാണ് സച്ചിനും ലിയും. ഇരുവരും പലപ്പോഴും നേർക്ക് നേർ വന്നപ്പോൾ സച്ചിൻ തന്നെയായിരുന്നു വിജയകിരീടം ചൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *