പന്തിന് പകരം ഓസ്ട്രേലിയയ്ക്കെതിരെ അവന് കളിക്കും!! നിർണായക തീരുമാനവുമായി മുൻ സെലക്ടർ!!

   

സമീപസമയങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നട്ടെല്ല് തന്നെയായിരുന്നു വിക്കറ്റ് കീപ്പർ പന്ത്. ബംഗ്ലാദേശിയായ പരമ്പരയിൽ പന്തിന്റെ വേഗമേറിയ ഇന്നിംഗ്സുകളാണ് ഇന്ത്യയെ സഹായിച്ചത്. എന്നാൽ നിലവിൽ കാറപകടത്തിൽപ്പെട്ട് പരിക്കിലായ പന്ത് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നിർണ്ണായകമായ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പന്തിന് പകരക്കാരനായി ടെസ്റ്റിൽ ആരാണ് ഇറങ്ങേണ്ടത് എന്ന് മുൻ ഇന്ത്യൻ സെലക്ടർ സാബാ കരീം പറയുന്നു.

   

ഇഷാൻ കിഷൻ പന്തിന് പകരക്കാരനായി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ അണിനിരക്കണം എന്നാണ് സാബാ കരീം പറയുന്നത്. “കെഎസ് ഭരതിനെ നമുക്ക് മെച്ചപ്പെടുത്തി ടെസ്റ്റിലെ വിക്കറ്റ് കീപ്പറാക്കാൻ സാധിക്കും. എന്നിരുന്നാലും അയാളോടുള്ള എല്ലാ ബഹുമാനത്തോടെയും പറയുന്നു, എനിക്ക് തോന്നുന്നു പന്തിന്റെ പകരക്കാരനായി കിഷനാണ് നല്ലതെന്ന്. ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ പന്ത്, കളിച്ചിരുന്ന റോളിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പറയുന്നത്. കിഷൻ രഞ്ജി ട്രോഫി കളിക്കുകയും വളരെ വേഗത്തിൽ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.”- സാബാ കരീം പറയുന്നു.

   

“നമ്മൾ പന്തിന്റെ ബലത്തിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിരുന്നു. അതയാൾ മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിച്ചത് കൊണ്ട് മാത്രമല്ല, വളരെ വേഗത്തിൽ കളിച്ചതുകൊണ്ടുമാണ്. ഈ വേഗതയിൽ കളിക്കുന്നത് കൊണ്ട് തന്നെ സമ്മർദ്ദങ്ങൾ എതിർ ടീമിലേക്ക് എത്തും. മാത്രമല്ല ഇത്ര വേഗമേറിയ ഇന്നിങ്സുകൾ ബോളർമാർക്ക് 20 വിക്കറ്റുകളും നേടാനുള്ള സമയവും നൽകും.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.

   

നിലവിൽ ഇന്ത്യയുടെ ഏറ്റവുമധികം നിർണായകമായ പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ ഫെബ്രുവരിയിൽ നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ പരമ്പരയിൽ ഒരു വമ്പൻ വിജയം ഇന്ത്യക്ക് ആവശ്യമാണ്. ഫെബ്രുവരി 9 മുതൽ മാർച്ച് 13 വരെയാണ് പരമ്പര.

Leave a Reply

Your email address will not be published. Required fields are marked *