ശനിദേവന്റെ കോപം ജീവിതത്തിൽ വന്നുചേരുന്ന സന്ദർഭങ്ങൾ

   

നീതിദേവതയാണ് ശനീശ്വരൻ. ലോകത്തിലെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ദേവതയാണ് ശനീശ്വരൻ. ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് ആ വ്യക്തിക്ക് നല്ലകാലം നൽകുകയും മോശകാലം നൽകുകയും ചെയ്യുന്നു. അതിനാൽ ശനിദോഷക്കാലത്തെ വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലമായി പറയുന്നു. എന്നാൽ കർമ്മഫലത്താൽ നാം ഈ ജീവിതത്തിൽ അനുഭവിക്കുന്ന കാര്യങ്ങളാൽ ജീവിതത്തിൽ മോക്ഷ പ്രാപ്തി നേടുവാൻ സാധിക്കുന്നതാണ്.

   

അതിനാൽ കർമ്മഫലങ്ങൾ ഈ ജീവിതത്തിൽ തന്നെ അനുഭവിക്കാനുള്ള ഒരു അപൂർവ്വ അവസരം ശനിദേവൻ നമുക്ക് നൽകുന്നു. ഇതിനാൽ സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് അധികം ദോഷങ്ങൾ അനുഭവിക്കേണ്ടി വരുന്നതല്ല. എന്നാൽ ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർക്ക് വളരെയേറെ കഷ്ടപ്പാടുകൾ ശനിദേവൻ നൽകുന്നതാണ്. സൂര്യദേവന്റെയും ചായ ദേവിയുടെയും മകനാണ് ശനീശ്വരൻ.

നവഗ്രഹങ്ങളിൽ ഈശ്വര സ്ഥാനം നൽകപ്പെടുന്ന ദേവനാണ് ശനീശ്വരൻ എന്ന പ്രത്യേകതയുമുണ്ട്. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ശനിദേവന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കുന്നതാണ്. ചില പ്രവർത്തികൾ നാം ജീവിതത്തിൽ ചെയ്താൽ അതിന്റെ കർമ്മഫലങ്ങൾ നാം ശനിദേവനാൽ അനുഭവിക്കേണ്ടിവരുന്നതാണ്. അത്തരത്തിലുള്ള പ്രവർത്തിയാണ് മാതാപിതാക്കളെ അപമാനിക്കുന്നതും ഗുരുനിന്ദ ചെയ്യുന്നതും.

   

കൂടാതെ നിരാലംബരായവരെ ഉപദ്രവിക്കുന്നതും ഇത്തരം പ്രവർത്തിയിൽ വരുന്നതാണ്. മൃഗങ്ങളെ ഉപദ്രവിച്ചാലും ശനിദേവൻ കോപിഷ്ഠൻ ആകുന്നതാണ്. ചൂത് വാതുവെപ്പ് കളി എന്നിവയും ശനിദേവന്റെ കോപത്തിന് കാരണമാകാൻ വഴി വയ്ക്കുന്നതാണ്. ചതി വഞ്ചന എന്നീ കർമ്മങ്ങൾ നാം ചെയ്യുന്നതിലൂടെ ശനിദേവന്റെ കോപം ജീവിതത്തിൽ വരുവാൻ കാരണമാകുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *