പോഷകങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് മാങ്കോസ്റ്റീൻ ഉള്ളത്. നമ്മുടെയെല്ലാം വീട്ടുവളപ്പിൽ നട്ടുവളർത്താവുന്ന ഒരു മരമാണ് മാങ്കോസ്റ്റീൻ. ഒരു ഇന്തോനേഷ്യൻ സ്വദേശിയാണ് മാങ്കോസ്റ്റീൻ. ഇതിന്റെ പഴത്തിന് വളരെയധികം മധുരമാണ് ഉള്ളത്. ഇത് ആദ്യമൊക്കെ വളരെ സുലഭമായി ലഭിക്കുന്ന ഇല്ലെങ്കിലും ഇപ്പോൾ ധാരാളമായി തന്നെ നമ്മൾ മാർക്കറ്റുകളിലും നമ്മുടെ പറമ്പുകളിലും കാണപ്പെടുന്നുണ്ട്. ഇപ്പോൾ വിവിധ ഇനത്തിലുള്ള മാങ്കോസ്റ്റീൻ ഇപ്പോൾ വിപണികളിൽ ലഭ്യമാണ്.
ഇത് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാൽ നമ്മുടെ വീടുകളിലും പറമ്പുകളിലും സുഖമായി നമുക്ക് നട്ടു വളർത്താവുന്ന ഒരു ഫലവൃക്ഷമായിട്ട് മാറിയിരിക്കുകയാണ്. ഇതിൽ ധാരാളം പോഷക സമൃദ്ധമായ മിനറൽസ് അടങ്ങിയിട്ടുണ്ട്. മിനറൽസ് ധാരാളമായി ധാതുക്കൾ നിരവധി അന്നജം തുടങ്ങിയ നിരവധി അടങ്ങിയിട്ടുണ്ട് ഈ മാങ്കോസ്റ്റിൻൽ. ഫ്രൂട്ട് സാലഡ് അതുപോലെതന്നെ ഐസ്ക്രീം നിലവിൽ എല്ലാം ഇപ്പോൾ മാങ്കോസ്റ്റീൻ ഇടാറുണ്ട്. അതുപോലെതന്നെ മംഗോസ്റ്റിന്റെ ഐസ്ക്രീമും ഇപ്പോൾ നിലവിലുണ്ട്.
അതേപോലെതന്നെ സ്ക്വാഷിലും തണുപ്പിച്ചെടുക്കുന്ന വിഭവങ്ങളിലും ഇപ്പോൾ മാങ്കോസ്റ്റീൻ ഉപയോഗിക്കുന്നു. വയറിളക്കം വയറുകടി കോളറ തുടങ്ങിയ അസുഖങ്ങൾക്ക് മാങ്കോസ്റ്റും കഴിക്കുന്നത് വളരെയധികം നല്ലതാണ്. ദഹന സഹായിയായ ഇത് വിശപ്പ് ഉണ്ടാക്കാൻ സഹായിക്കുന്നു. തുണിത്തരങ്ങൾക്ക് നിറം പിടിപ്പിക്കാനും മറ്റും വ്യവസായിക ആവശ്യങ്ങൾക്കും മാങ്കോസ്റ്റിൻ ഉപയോഗിക്കുന്നു.
ഈർപ്പവും അതുപോലെതന്നെ മഴ ലഭിക്കുന്നതും സൂര്യപ്രകാശം ഏൽക്കുന്നതുമായ സ്ഥലങ്ങളിൽ ധാരാളമായി ഉണ്ടാകുന്നു. കേരളത്തിലെ നദി തടങ്ങളിലെ ഇത് കൃഷി ചെയ്യാൻ വളരെയധികം നല്ലതാണ്. കൂടുതൽ വേനലെ അതുപോലെതന്നെ കാറ്റ് എന്നിവ മാംഗോസ്റ്റിന് ഒരു ഭീഷണിയാണ്. 10 വർഷം ആവുമ്പോഴേക്കും മാംഗോസ്റ്റും കായ്ക്കാൻ തുടങ്ങുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : MALAYALAM TASTY WORLD