സർവ്വ ജീവജാലങ്ങളുടെയും നാഥനാണ് പരമശിവൻ. അതിനാൽ തന്നെ പരമശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങൾ ഇല്ല എന്ന് തന്നെയാണ് വിശ്വാസം. പ്രത്യേകിച്ച് ശനി സൂര്യൻ രാഹു ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഏറ്റവും ശുഭം തന്നെയാകുന്നു. പരമശിവന്റെ ഭക്തർക്ക് ഭഗവാൻ ഷിപ്രസാദിയും ഷിപ്ര കോപിയും ആകുന്നു. ഭഗവാനോട് ചില കാര്യങ്ങൾ പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല.
ഇത് പ്രാർത്ഥിക്കുന്നതിലൂടെ നാം ഭഗവാന്റെ അടുത്തുനിന്ന് അകലുകയും കൂടാതെ ഭഗവാന്റെ കോപത്തിന് കാരണമാവുകയും ചെയ്യുന്നു. പരമശിവനോട് ഒരിക്കലും പ്രാർത്ഥിക്കുവാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. പ്രകൃതിയെ ഏതുതരത്തിലും ദ്രോഹിക്കുന്നവരോട് പരമശിവൻ പൊറുക്കുന്നതല്ല. ഭൂമിയെ അത്രമേൽ സ്നേഹിക്കുന്നതു കൊണ്ടാണ് ഭഗവാൻ കൈലാസത്തിൽ വാസം ഉറപ്പിച്ചിരിക്കുന്നത്.
അതിനാൽ ഭൂമിയെ അല്ലെങ്കിൽ പ്രകൃതിയെ ദ്രോഹിക്കുന്ന തരത്തിലുള്ള ഏതൊരു പ്രാർത്ഥനകളും പരമശിവനോട് പ്രാർത്ഥിക്കാൻ പാടുള്ളതല്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു എന്നാണ് പറയുന്നത്. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും ഓരോ കർമ്മം ഉണ്ട്. മനുഷ്യന്റെ ജീവിതലക്ഷ്യം എന്ന് പറയുന്നത് മോക്ഷ പ്രാപ്തിയാണ്. അതിനുവേണ്ടി സത്ക്കർമ്മം ചെയ്യുകയും ഭഗവാനോട് കൂടുതലായി അടുക്കുകയും ആണ് നാം ചെയ്യേണ്ടത്.
അല്ലാത്തപക്ഷം ജീവിതത്തിലെ കർമ്മങ്ങൾ മറന്ന് എന്ത് തന്നെ പ്രാർത്ഥിച്ചാലും അത് നടക്കില്ല എന്ന് തന്നെയാണ് വിശ്വാസം. ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും സ്വയം പ്രയത്നത്തിലൂടെ നേടിയെടുക്കാൻ സാധിക്കാവുന്നതാണ്. സ്വയം ചെയ്യാനാകുന്ന കാര്യങ്ങൾ ഭഗവാനോട് പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല. തുടർന്ന് വീഡിയോ കാണുക.