ഇതുപോലെ ഒരു കുട്ടിക്കാലം ഒരു കുഞ്ഞിനും വരാതിരിക്കട്ടെ. ഇത് കണ്ടാൽ ആടെയും കണ്ണ് നിറഞ്ഞു പോകും.

   

ഇതുപോലെ ഒരു ബാല്യം ഒരു കുട്ടിക്കും വരാതിരിക്കട്ടെ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് ബാല്യകാലത്ത് ഒരുപാട് സന്തോഷത്തോടുകൂടി അച്ഛന്റെയും അമ്മയുടെയും കൂടെ നടന്നു കളിച്ചു ചിരിച്ച് ചിരിക്കാൻ ആണല്ലോ എന്നാൽ പലപ്പോഴും അതുപോലെ ഒരു ബാല്യം കിട്ടാത്ത ഒരുപാട് കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. നമ്മൾ പലപ്പോഴും കാണുന്ന തെരുവിലെ കുട്ടികൾ അത്തരത്തിൽ പെട്ടവരാണ്.

   

മറ്റു കുട്ടികളെ പോലെ കൂടെ കളിക്കുവാനോ അല്ലെങ്കിൽ നല്ല വസ്ത്രം ധരിക്കുവാനോ എന്തിന് ഭക്ഷണം കഴിക്കുവാൻ പോലും ചിലപ്പോൾ അവർക്ക് സാധിച്ചു എന്ന് വരില്ല അത്രയും കഷ്ടപ്പാടിലൂടെയാണ് അവരുടെ ജീവിതം കടന്നുപോകുന്നത് അതുപോലെയുള്ള കുട്ടികളെ നമ്മൾ സഹായിക്കുക തന്നെ വേണം ഇവിടെ ഈ യുവതി ചെയ്തത് അത് തന്നെയായിരുന്നു.

ആ കുഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കിയ യുവതി സൂപ്പർമാർക്കറ്റിന്റെ മുൻപിലായി നിൽക്കുന്ന കുഞ്ഞിനെ അടുത്തേക്ക് വിളിക്കുകയും അവളോട് നിനക്ക് ഇഷ്ടമുള്ള സാധനങ്ങൾ എന്താണെങ്കിലും അതിൽ നിന്നും എടുത്തുകൊള്ളൂ എന്നും പറഞ്ഞു എന്നാൽ ആ കുട്ടി എടുത്ത സാധനങ്ങൾ കണ്ടു ശരിക്കും ആ യുവതിയുടെ കണ്ണുകൾ നിറഞ്ഞുപോയി. കാരണം അവൾ എടുത്തതെല്ലാം തന്നെ ഭക്ഷണസാധനങ്ങൾ ആയിരുന്നു.

   

അത്രത്തോളം വിശപ്പ് ഉള്ളിൽ വെച്ചുകൊണ്ടാണ് അവൾ പുറത്ത് ചിരിച്ചു കാട്ടി നിന്നത് ആ യുവതി ആ കുഞ്ഞിനെ വിളിച്ചില്ലായിരുന്നുവെങ്കിൽ അവൾ വിശന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു ആരും സഹായത്തിന് ഇല്ലാതെ. ഇതുപോലെ പറയാതെ മറ്റുള്ളവരെ സഹായിക്കുകയാണ് നമ്മളെല്ലാവരും തന്നെ ചെയ്യേണ്ടത് അപ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ചിരി മാത്രം മതി പ്രതിഫലം ആകുവാൻ.

   

Comments are closed, but trackbacks and pingbacks are open.