രോഹിത് അർഷദീപിനെ ഉപയോഗിച്ചതിൽ തെറ്റുപറ്റി ഇത് ഹിറ്റ്മാന്റെ പിഴവ്

   

ഏഷ്യാകപ്പിനുശേഷം ഇന്ത്യൻ നിരയിൽ ഏറ്റവുമധികം പ്രയാസങ്ങൾ അനുഭവിച്ച ബോളറാണ് അർഷദീപ് സിംഗ്. ഇന്ത്യയുടെ സൂപ്പർ നാലിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ പാക് ബാറ്റർ ആസിഫലിയുടെ ക്യാച്ച് കൈവിട്ടതോടെയായിരുന്നു അർഷദീപ് വിമർശനങ്ങൾ കേട്ടുതുടങ്ങിയത്. മത്സരത്തിൽ ഇന്ത്യ പരാജയം അറിഞ്ഞതോടെ ഒരുപാട് സൈബർ അറ്റാക്കുകളും വിമർശനങ്ങളും അർഷദീപ് സിങ്ങിനെതിരെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ടീം മാനേജ്മെന്റും ക്യാപ്റ്റൻ രോഹിത് ശർമയുമടക്കമുള്ളവർ അർഷദീപിന് വേണ്ട പിന്തുണ നൽകിയെങ്കിലും സോഷ്യൽ മീഡിയയിൽ വന്ന ടോളുകൾക്ക് കയ്യും കണക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ അർഷദീപിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ചെറുപ്പകാല കോച്ചായ ജസ്വന്ത് റായ് പറയുന്നത്.

   

പാക്കിസ്ഥാൻ മത്സരത്തിനുശേഷം അർഷദീപ് റായെ വിളിച്ചിരുന്നു. അപ്പോൾ ഉണ്ടായ കാര്യങ്ങളാണ് ജസ്വന്ത് പറയുന്നത്. “പാകിസ്താനെതിരായ മത്സരത്തിനുശേഷം അർഷദീപുമായി ഞാൻ സംസാരിച്ചിരുന്നു. അതോടൊപ്പം അയാൾ ഒരു മെസ്സേജും അയച്ചിരുന്നു. താൻ സോഷ്യൽ മീഡിയ ട്രോളുകളും സൈബർ ആക്രമണങ്ങളും കാര്യമാക്കുന്നില്ല എന്നാണ് അർഷദീപ് പറഞ്ഞത്. സത്യം പറഞ്ഞാൽ അയാളുടെ നിരാശ പാകിസ്ഥാനെതിരെ ആ ബൗണ്ടറി വിട്ടുനൽകിയതായിരുന്നു.

   

അതുമാത്രമാണ് അയാളെ ബാധിച്ചത്. “- ജസ്വന്ത് പറയുകയുണ്ടായി.അവസാന ഓവറില് 7 റൺസ് മാത്രമായിരുന്നു അർഷദീപിന് പ്രതിരോധിക്കാൻ അന്ന് ലഭിച്ചത്. ഇതോടൊപ്പം അർഷദ്വീപിനെ ഇന്ത്യ കൈകാര്യം ചെയ്യേണ്ട രീതിയെപറ്റിയും ജസ്വന്ത് റായി തന്റെ അഭിപ്രായം അറിയിക്കുകയുണ്ടായി.”എന്റെ അഭിപ്രായത്തിൽ രോഹിത് അർഷദീപിന് പത്തൊമ്പതാം ഓവർ കൊടുക്കേണ്ടിയിരിക്കുന്നു. ഭുവനേശ്വറിന് അവസാന ഓവറും. ഒരിക്കലും അർഷദീപ് അവസാന ഓവർ എറിയാൻ പാടില്ലായിരുന്നു.

   

എന്നാൽ രണ്ടു മത്സരങ്ങളിലും സമ്മർദത്തിന് വഴങ്ങാത്ത യോർക്കറുകൾ എറിയാൻ അർഷദീപിന് സാധിച്ചിട്ടുമുണ്ട്.”- ജസ്വന്ത് റായ് കൂട്ടിച്ചേർക്കുന്നു. പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയുമുള്ള മത്സരങ്ങളിലെ പരാജയമാണ് ഏഷ്യാകപ്പിൽ നിന്ന് ഇന്ത്യ പുറത്താവാൻ കാരണമായത്. എന്നിരുന്നാലും പല യുവ ബോളർമാർക്കും ഒരുപാട് പാഠങ്ങൾ ഏഷ്യാക്കപ്പിലൂടെ ലഭിക്കുകയുണ്ടായി. ഇതൊക്കെ ട്വന്റി 20 ലോകകപ്പിൽ ഗുണം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *