സഞ്ജു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ കപ്പടിച്ചേനെ ഈ മൂന്നു കാര്യങ്ങളിൽ ഇന്ത്യയെ രക്ഷിച്ചേനെ
ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇന്ത്യ സഞ്ജു സാംസണെ ഉൾപ്പെടുത്താതെയിരുന്നത് നിർഭാഗ്യം തന്നെയാണ്. ലോകകപ്പ് സ്‌ക്വാഡിൽ മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമേതിരായ ട്വന്റി20 പരമ്പരകളിലും സഞ്ജുവിന്റെ പേരില്ല. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾ തന്നെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. തന്റെ കരിയറിലുടനീളം ഇത്തരം അവസരം നിഷേധിക്കൽ അനുഭവിച്ച കളിക്കാനാണ് സഞ്ജു. ആ അവസ്ഥ തന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. സഞ്ജു ഇന്ത്യയ്ക്ക് ചില മേഖലകളിൽ വളരെ പ്രാധാന്യമുള്ള കളിക്കാരൻ തന്നെയായിരുന്നു. ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ മൂന്നുതരത്തിൽ ഇന്ത്യയ്ക്ക് മേന്മകൾ ഉണ്ടായേനെ.
1.ബാക്കപ്പ് വിക്കറ്റ്കീപ്പർ
ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറാവാൻ എന്തുകൊണ്ടും യോഗ്യനായിരുന്നു സഞ്ജു. നിലവിൽ റിഷാഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോൾ കളിക്കുന്നത്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു പന്ത് കാഴ്ചവച്ചത്. അതിനാൽ തന്നെ പന്തിന് ബാക്കപ്പായി സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പർ ഇന്ത്യക്ക് ഗുണമായേനെ.
2. ഓപ്പണറായി കളിക്കാൻ
നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര പേപ്പറിൽ ശക്തരാണ്. എന്നാൽ കെ എൽ രാഹുലടക്കമുള്ളവരുടെ ഫോമിൽ ഇന്ത്യയ്ക്ക് ഇപ്പോഴും ആശങ്കകളുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയുംതന്നെ ഫോം കണ്ടെത്താൻ വിഷമിക്കുന്ന രാഹുലിനെയാണ് കണ്ടത്. എന്നാൽ ഇതേസമയം അയർലൻഡ് പര്യടനത്തിലടക്കം ഓപ്പണറായി മികച്ച പ്രകടനം സഞ്ജു കാഴ്ചവച്ചു. അതിനാൽ ഓപ്പണറായി സഞ്ജുവിനെ തിരഞ്ഞെടുക്കാമായിരുന്നു.
3. മൂന്നാം നമ്പറിൽ ഇന്ത്യൻ ശക്തി
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി ഓപ്പണിങ്ങിറങ്ങി സെഞ്ച്വറി നേടിയതോടെ, വിരാട് കോഹ്ലിയെ ഓപ്പണറായി തന്നെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം എന്ന് നിർദ്ദേശങ്ങൾ ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് പുതിയൊരു മൂന്നാം നമ്പർ ബാറ്ററെ ആവശ്യമായിവരും. സഞ്ജു സ്ക്വാഡിൽ ഉണ്ടായെങ്കിൽ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് സന്തുലിതാവസ്ഥ ലഭിക്കുമായിരുന്നു.