ഭഗവാൻ നമ്മുടെ വീടുകളിൽ വന്ന് നമുക്ക് ദർശനം നൽകുന്ന അത്യപൂർവ്വ ദിവസമാണ് മൂന്നാം പിറ. മൂന്നാം പിറ എന്നു പറയുന്നത് കറുത്തവാവ് അല്ലെങ്കിൽ അമാവാസി കഴിഞ്ഞു വരുന്ന മൂന്നാമത്തെ ദിവസം. ആ ദിവസം ചന്ദ്രകല മാനത്ത് തെളിയുമ്പോൾ അത് ദർശിച്ച് പ്രാർത്ഥിക്കുന്നതിനെയാണ് മൂന്നാം പിറ എന്ന് പറയുന്നത്. അതായത് ഭഗവാന്റെ തലയിൽ ഇരിക്കുന്ന ആ ചന്ദ്രക്കല മൂന്നാം പിറ ആണ്.
അതുകൊണ്ടുതന്നെ ഇങ്ങനെ ചന്ദ്രക്കല കണ്ട് പ്രാർത്ഥിക്കുന്നത് ഭഗവാനെ നേരിട്ട് കണ്ടു പ്രാർത്ഥിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. അതായതു ഒരു തവണ മൂന്നാം പിറ കണ്ടു പ്രാർത്ഥിക്കുന്നത് നൂറു തവണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിന് തുല്യമാണ് എന്ന്. തുടർച്ചയായി അഞ്ച് മൂന്നാം പിറ കണ്ടുകഴിഞ്ഞാൽ നിങ്ങളുടെ ഏതു വലിയ ആഗ്രഹവും സാധിക്കും എന്നാണ് വിശ്വാസം.
മൂന്നാം പിറ കാണേണ്ട ഉത്തമമായ സമയം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം ഒരു ആറര മണിക്കും എട്ടുമണിക്കും ഇടയിൽ എപ്പോ വേണമെങ്കിലും കാണാം. നമ്മുടെ വീടിന്റെ കിഴക്കുഭാഗത്ത് വന്നു നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് ആകാശത്തേക്ക് നോക്കി വേണം മൂന്നാം പിറ കാണാൻ.
ഇതാണ് ശരിയായ രീതി. ഇങ്ങനെ ചന്ദ്രക്കല ആകാശത്തു കാണുന്ന ഉടനെ തന്നെ രണ്ടു കൈകളും കൂപ്പി ഓം ചന്ദ്രമൗലേശ്വരായ നമ എന്ന് മൂന്ന് പ്രാവശ്യം ചൊല്ലുക അതിനുശേഷം നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പ്രാർത്ഥിക്കാവുന്നതാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.