കർക്കിടക മാസത്തിലെ പ്രദോഷം ഏറെ പ്രധാനം ഉള്ളതാണ്. ശിവപ്രീതിക്കും എല്ലാ രീതിയിലും അനുഗ്രഹം നേടിയെടുക്കുന്നതിനും ഏറ്റവും വലിയ സന്ധ്യയാണ് ഇത്. അന്നേദിവസം വ്രതം എടുക്കുകയും ശിവഭഗവാനെ പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ രീതിയിലും ഉള്ള അനുഗ്രഹങ്ങൾ വന്നുചേരുന്നതാണ്.
ഇന്നേദിവസം ക്ഷേത്രത്തിൽ പോയി സന്ധ്യാരാധന തൊഴുത് പ്രദോഷപൂജ പ്രദോഷ അഭിഷേകം എന്നിവ കണ്ടു തൊഴുന്നതാണ് ഏറ്റവും ശ്രേഷ്ഠം. ഇന്നേദിവസം ശിവ ക്ഷേത്രത്തിൽ നിന്നു കൊണ്ടുവരുന്ന പ്രസാദം വീട്ടിലുള്ള എല്ലാവരും ശുചിയോടു കൂടി അണിയുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. ജീവിതത്തിൽ ഈശ്വരാധീനം വർദ്ധിക്കുവാൻ വേറൊന്നും ചെയ്യേണ്ട എന്ന് തന്നെ പറയാം. കർക്കിടകം മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ സന്ധ്യയാണ് ഇത്.
അഥവാ ക്ഷേത്രത്തിൽ പോകാൻ സാധിച്ചില്ലെങ്കിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചില പ്രത്യേക പൂജകൾ ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ്. സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയത്ത് വീട്ടിൽ ശിവ ചിത്രമോ ശിവ കുടുംബ ചിത്രമോ ഉണ്ടെങ്കിൽ അതിന് മുൻപിലായി വെളുത്ത പൂക്കൾ സമർപ്പിച്ച് ഓം നമശിവായ നൂറ്റിയേട്ടു പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നേടിത്തരും എന്നുള്ളതാണ്.
അതുപോലെതന്നെ ഇന്നേ ദിവസം ഒരുപാട് ഐശ്വര്യം നേടുന്നതിനായി ശക്തി പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ഏറെ ശ്രേഷ്ഠമാണ്. ഇന്നേദിവസം വൈകുന്നേരം നാലു മുപ്പതിനും രാത്രി ഒൻപതിനും ഇടയിലുള്ള സമയത്ത് ഈ ഒരു പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.