സിന്ദൂരം ശരിയായ രീതിയിൽ അണിഞ്ഞില്ലെങ്കിൽ വീട്ടിൽ പല ദോഷങ്ങളും ഉണ്ടാകും

   

സിന്ദൂരം എങ്ങനെയാണ് അണിയേണ്ടതെന്നും ഇതിനു പിന്നിലെ ശാസ്ത്രം എന്താണ് എന്നും നോക്കാം. ചുവന്ന നിറം ശുഭലക്ഷണമായി ഹിന്ദു വിശ്വാസപ്രകാരം കണക്കാക്കപ്പെടുന്നു. അതിനാൽ ഏതൊരു ശുഭ കാര്യത്തിനും ചുവപ്പുനിറം നാം ഉപയോഗിക്കുന്നു. ഈ കാര്യത്തെ കുറച്ചുകൂടി വിശാലമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് സിന്ദൂരം. ശ്രീരാമന്റെ ദീർഘായുസ്സിന് വേണ്ടിയാണ് സീതാദേവി നിത്യവും സിന്ദൂരം അണിഞ്ഞിരുന്നത്.

   

ഇതേപോലെ മഹാദേവന്റെ അടുത്തുനിന്നും ദുഷ്ട ശക്തികൾ അകന്നു നിൽക്കുവാൻ വേണ്ടിയാണ് പാർവതി ദേവീ സിന്ദൂരം അണിഞ്ഞത്. മഹാഭാരതത്തിൽ തനിക്ക് വന്ന ദേഷ്യവും പകയും കാരണം തന്റെ സിന്ദൂരം അണിയുന്നത് ദ്രൗപതി നിർത്തുകയുണ്ടായിട്ടുണ്ട്. ലക്ഷ്മിദേവി വസിക്കുന്ന സ്ഥലമാണ് നെറുക. അതിനാൽ വിവാഹം കഴിഞ്ഞ് സ്ത്രീകൾ സിന്ദൂരം അണിയുമ്പോൾ അവരുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകുന്നു.

എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന സിന്ദൂരം അല്ല പൂർവികർ അണിഞ്ഞിരുന്നത്. അവർ അണിഞ്ഞിരുന്ന സിന്ദൂരം ഔഷധങ്ങളും മഞ്ഞൾ ഉപയോഗിച്ചും ചുണ്ണാമ്പ് ഉപയോഗിച്ചും ആണ് നിർമ്മിച്ചിരുന്നത്. സിന്ദൂരം ശരിയായി അണിയാനും ഒരു ശാസ്ത്രമുണ്ട്. സിന്ദൂരം എങ്ങനെ അണയണമെന്ന് മനസ്സിലാക്കാം.

   

കുളിച്ച് വൃത്തിയായതിനുശേഷം മാത്രമേ സിന്ദൂരം അണിയാവൂ. സിന്ദൂരം എപ്പോഴും സിന്ദൂര രേഖയിൽ തന്നെ അണിയണം. ഒരു സ്ത്രീ ഉപയോഗിക്കുന്ന സിന്ദൂരം അതിൽ നിന്ന് മറ്റൊരു സ്ത്രീ ഉപയോഗിക്കുന്നത് ദോഷമാണ് അതിനാൽ അങ്ങനെ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്താൽ വീട്ടിൽ കലഹം ഉണ്ടാകുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *