മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും കരുതലിന്റെയും കഥകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണല്ലോ എന്നാൽ പക്ഷികൾക്കിടയിലും മൃഗങ്ങൾക്കിടയിലും അതുപോലെ തന്നെ ഒരുപാട് സ്നേഹബന്ധങ്ങൾ ഉണ്ട് അതിനൊരു വലിയ ഉദാഹരണമാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്ന ഒരു കാര്യം. പരുന്തിന്റെ വിഭാഗത്തിൽ വരുന്ന വലിയ ഒരു ഇനം അതിനെ സാധാരണ പരുന്തിന്റെ വലുപ്പത്തേക്കാൾ.
വളരെയധികം കൂടുതലാണ്. ഒരു മഞ്ഞകാലത്ത് ജീവനോടെ മല്ലിടുന്ന ഈ പരുന്തിനെ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു അവർ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും അതിന്റെ ആദരാവയവങ്ങൾക്കെല്ലാം തന്നെ എന്തോ കേടുപാടുകൾ സംഭവിച്ചു അതിന്റെ പ്രവർത്തനം നിലച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു അതുകൊണ്ടുതന്നെ തീവ്ര പരിശോധനയ്ക്ക് വേണ്ടി ഡോക്ടർമാർ പ്രത്യേക പരിഗണനയാണ് പരുന്തിനെ നൽകിയിരുന്നത്.
എന്നാൽ അതേസമയം തന്നെ മറ്റൊരു പരുന്ത് ഹോസ്പിറ്റലിന്റെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ കുറെ ചത്ത മീനുകൾ ചെറിയ പക്ഷികൾ എന്നിവയെല്ലാം തന്നെ ഹോസ്പിറ്റലിന്റെ പരിസരത്ത് കാണാമായിരുന്നു. അവർക്കാർക്കും തന്നെ ഇതിന്റെ രഹസ്യം മനസ്സിലായില്ല. രോഗങ്ങളെല്ലാം മാറിയതിനു ശേഷം പരുന്ത് ഹോസ്പിറ്റലിൽ നിന്നും പോകുന്ന സമയത്താണ്.
മറ്റൊരു പരുന്ത് അതിന്റെ കൂടെ ഓടിവരുന്നത് കണ്ടത് അപ്പോഴാണ് മനസ്സിലായത് തന്റെ പ്രിയതമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അത് എത്ര ദിവസമാണ് അത് ഉണ്ടായിരുന്നത് എന്നറിയില്ല എന്നാൽ കൂടിയും തന്റെ പ്രിയതമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അത് തുടരുകയായിരുന്നു.തന്റെ പ്രിയതമയ്ക്ക്നൽകാൻ വേണ്ടി കൊണ്ടുവന്ന ഭക്ഷണങ്ങൾ ആയിരുന്നു അവിടെ ചത്തുകിടന്നിരുന്ന മീനുകളും ചെറിയ പക്ഷികളും.