ബൂംറയോ അഫ്രീദിയോ മികച്ചത്? പോണ്ടിങ് പറയുന്നു

   

കഴിഞ്ഞ സമയങ്ങളിൽ ലോകക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച 2 ബോലർമാരാണ് ഇന്ത്യയുടെ ജസ്പ്രിറ്റ് ബുമ്രയും പാകിസ്ഥാന്റെ ഷാഹീൻ അഫ്രിദിയും. ഇരുവരും പന്തിന്റെ ഗതികൊണ്ടും ദിശകൊണ്ടുമൊക്കെ ബാറ്റർമാരെ കുഴപ്പിയ്ക്കുന്നവരാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഇരുബോളർമാർക്കും പരിക്കുമൂലം കളിക്കാൻ സാധിച്ചില്ല. ഇരുവർക്കും 2022ലെ ഏഷ്യകപ്പ്‌ ടൂർണമെന്റ് നഷ്ടമായിരുന്നു. എന്നാൽ ബുമ്ര ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അഫ്രിദിയും പറിക്കിൽ നിന്ന് തിരിച്ചെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.

   

ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുൻപായി, ഇവർ രണ്ടു പേരിലും ആരാണ് ലോകകപ്പിലെ മികച്ച ബോളറാവുക എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് മുൻ ഓസിസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇവരിൽ നിന്ന് ലോകകപ്പിലേക്ക് മികച്ച ബോളറെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും പരിചയസമ്പന്നതയുടെ അടിസ്ഥാനത്തിൽ താന് തിരഞ്ഞെടുക്കുന്നത് ബുമ്രയെ ആണെന്നും പോണ്ടിങ് പറയുന്നു.”

   

എങ്ങനെ നമുക്ക് ഈ രണ്ട് ക്രിക്കറ്റർമാരെയും താരതമ്യം ചെയ്യാൻ സാധിക്കും? കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ലോകോത്തര നിലവാരമുള്ള ബോളർമാരാണ് ഇരുവരും”- പോണ്ടിങ് പറയുന്നു. “എന്നിരുന്നാലും പരിചയസമ്പന്നതയുടെ മാനദണ്ഡം കൂടെ പരിശോധിക്കുമ്പോൾ ഞാൻ ബുമ്രയെ ആണ് തിരഞ്ഞെടുക്കുന്നത്. അയാൾ ഒരുപാട് മത്സരങ്ങൾ ഓസ്ട്രേലിയയിൽ കളിച്ചിട്ടുണ്ട്. അഫ്രീദിയെക്കാളും കുറച്ചധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

   

മാത്രമല്ല അഫ്രീദിയേക്കാളും വലിയ ടൂർണമെന്റുകൾ കളിച്ചിട്ടുള്ളതും ജസ്പ്രിറ്റ് ബുംറയാണ്.”- റിക്കി പോണ്ടിങ് കൂട്ടിച്ചേർക്കുന്നു. 2016ൽ ഓസ്ട്രേലിയയിൽ തന്നെയാണ് ബുമ്ര തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഓസ്ട്രേലിയയിൽ കളിച്ച 6 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകളാണ് ബുമ്ര നേടിയിട്ടുള്ളത്. മാത്രമല്ല കുറച്ചധികം ഏകദിനങ്ങളും ടെസ്റ്റ്‌ മത്സരങ്ങളും ഓസ്ട്രേലിയൻ മണ്ണിൽ കളിച്ച പരിചയവും ബുമ്രയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *