അവൻ ധോണിയെ ആരാധിക്കുന്ന പോലെ മറ്റാർക്കും പറ്റില്ല എപ്പോഴും അവനിൽ ധോണിയുടെ നിഴലുണ്ട്

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിൽ അത്ര മികച്ച ഫോമിലായിരുന്നില്ല ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിച്ചിരുന്നത്. ബാറ്റിംഗിൽ ഒരുപരിധിവരെ റിഷഭ് പന്ത് പരാജയപ്പെടുന്നത് തന്നെയായിരുന്നു ഏഷ്യാകപ്പിലടക്കം കണ്ടത്. ഇതിന് പിന്നാലെ പന്തിനെ ഇന്ത്യയുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയതും ചർച്ചാവിഷയമായി. എന്നാൽ പന്തിനെ പ്രശംസിച്ച് കൊണ്ടാണ് ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. റിഷഭ് പന്തിന്റെ കളിയിൽ എപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ ഒരു നിഴലുണ്ട് എന്നാണ് ശ്രീധർ പറയുന്നത്.

   

ധോണിയെ മാതൃകയാക്കി ക്രിക്കറ്റ് ആരംഭിച്ച റിഷാഭ പന്തിൽ ധോണിയുടെ നിഴൽ ഉള്ളത് വലിയ അത്ഭുതമല്ലെന്നും ആർ ശ്രീധർ പറയുകയുണ്ടായി. ” റിഷഭ് പന്തിൽ എപ്പോഴും കുറച്ച് എംഎസ് ധോണിയുണ്ട്. അദ്ദേഹത്തെ അങ്ങേയറ്റം ആരാധിച്ചുവളർന്ന ക്രിക്കറ്ററാണ് പന്ത്. അതിനാൽ പന്തിൽ ധോണിയുടെ ചേഷ്ടകൾ ഉള്ളത് വലിയ അത്ഭുതമല്ല. റിഷഭിൽ എപ്പോഴും ഒരു ധോണിയെ കാണാൻ എനിക്ക് സാധിക്കുന്നുണ്ട്. “- ആർ ശ്രീധർ പറഞ്ഞു.

   

മുൻപ് എംഎസ് ധോണി എന്ന ക്രിക്കറ്ററെ താൻ എത്രമാത്രം ആരാധിക്കുന്നു എന്ന് റിഷഭ് പന്ത് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തി ധോണിയാണെന്നും പന്ത് പറഞ്ഞിരുന്നു. “ധോണി എനിക്ക് മൈതാനത്തും മൈതാനത്തിന് പുറത്തും ഒരു മെന്റർ തന്നെയാണ്. Bഎന്തു പ്രശ്നങ്ങളിലും എനിക്ക് അദ്ദേഹത്തോട് സഹായം ആവശ്യപ്പെടാൻ സാധിക്കും.

   

എന്നാൽ അദ്ദേഹം പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച് നൽകാറില്ല. എന്തുകൊണ്ടെന്നാൽ ഞാൻ അദ്ദേഹത്തെ പൂർണമായും ആശ്രയിക്കുന്നത് ധോണിക്കിഷ്ടമല്ല. പ്രശ്ന പരിഹാരങ്ങളുടെ സൂചനകൾ മാത്രം അദ്ദേഹം നൽകും.” നേരത്തെ പന്ത് പറഞ്ഞിരുന്നു. എംഎസ് ധോണി എന്ന വിക്കറ്റിന് പിന്നിലെ മാന്ത്രികന് ശേഷം ഇന്ത്യ കണ്ടെത്തിയ വിക്കറ്റ് കീപ്പറായിരുന്നു പന്ത്. നിലവിൽ ദിനേശ് കാർത്തിക്കും സഞ്ജു സാംസനുമൊക്കെ ഇന്ത്യയ്ക്ക് വിക്കറ്റ് കീപ്പിങ് ഓപ്ഷനായി ഉണ്ടെങ്കിലും ഇന്ത്യയുടെ ആദ്യ ചോയ്സ് റിഷഭ് പന്ത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *