കേരളത്തിലെ വളരെയധികം പ്രശസ്തമാർന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പത്മനാഭസ്വാമി ക്ഷേത്രം നമുക്കറിയാം അവിടുത്തെ നിലവറ തുറന്നതിനു ശേഷം എല്ലാവരും തന്നെ ആ ക്ഷേത്രത്തെ പറ്റി ഒരുപാട് അറിയുകയും അതിന്റെ ഉള്ളറകളിലേക്ക് നോക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ലോകശ്രദ്ധ ആകർഷിച്ചതും ഈ ഒരു വാർത്തയെ തുടർന്നായിരുന്നു. ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുള്ള ഒരു പ്രശസ്ത ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം.
അത്തരത്തിൽ ക്ഷേത്രത്തിൽ നടന്ന ഒരു അത്ഭുത കഥയാണ് ഇപ്പോൾ വൈറൽ ആകുന്നത് ഒരിക്കൽ ക്ഷേത്രം ഈ കാണുന്ന നിലയിലായിരുന്നില്ല ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മറ്റ് ഇടങ്ങളിൽ എല്ലാം തന്നെ ഓലകൊണ്ട് മേഞ്ഞ സ്ഥലങ്ങൾ ആയിരുന്നു ഒരിക്കൽ അവിടെ തീപിടുത്തം ഉണ്ടായി.എല്ലാവരും ഭയപ്പെട്ട ഒരു നിമിഷം ആയിരുന്നു കാരണം തീ വല്ലാതെ വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടായിരുന്നത് കാരണം.
ഓല മേഞ്ഞത് ആയതുകൊണ്ട് തന്നെ പെട്ടെന്ന് പടർന്നു പോയിരുന്നു നാട്ടുകാരെല്ലാവരും ജാതിഭേദമന്യേ ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി അവിടെ എത്തി എല്ലാവരും ഓരോ സ്ഥലങ്ങളായി അടച്ചു കൊണ്ടിരിക്കുകയായിരുന്നു അവസാനംടീക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടക്കുന്നതായി അവർ കണ്ടു ഉടനെ കുറച്ച് ആളുകൾ ക്ഷേത്രത്തിന്റെ അകത്തേക്ക് പ്രവേശിക്കാൻ ആരംഭിച്ചു അപ്പോൾ അവർക്ക് ഉള്ളിൽ കാണാൻ കഴിഞ്ഞത്.
ഒരു വലിയ അത്ഭുതമാണ്.അവർക്ക് ഒരു വാനരൂപം കാണാൻ സാധിച്ചു അത് മാത്രമല്ല കൂടെ ഒരു അശരീരികയും ഉണ്ടായിരുന്നു ക്ഷേത്രത്തിന്റെ അകത്തേക്ക് ഈ തീ പടർന്നു കയറില്ല എന്നതായിരുന്നു. ആരോ അണച്ചത് പോലെ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന ഭാഗത്ത് വെച്ച് തീ അണഞ്ഞു പോവുകയാണ് ഉണ്ടായത്. ഇന്നും ക്ഷേത്രത്തിന്റെ ഭാഗത്ത് ഈ കഥ എഴുതിവെച്ചിട്ടുണ്ട്.