വർഷങ്ങൾക്ക് ശേഷമായിരുന്നു പത്താം ക്ലാസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരുപാട് മെസ്സേജുകൾ കണ്ടത് മെസ്സേജുകൾ ഉണ്ടായിരുന്നു എന്താണ് ഇത്രയും അധികം ചർച്ച ചെയ്യാനുള്ളത് ഫോൺ തുറന്നു നോക്കിയപ്പോൾ യൂണിയന്റെ മെസ്സേജുകൾ ആയിരുന്നു എല്ലാവർക്കും ഒന്നുകൂടി എല്ലാവരെയും കാണണമെന്ന് ഒരാഗ്രഹം.പലരും തന്നെ നാട്ടിലില്ല കുറെപേർ വിദേശത്താണ് എന്നാൽ കുറെ ആളുകൾ നാട്ടിലുമുണ്ട് താനും. എല്ലാവർക്കും സൗകര്യമുള്ള ഒരു ദിവസം തെരഞ്ഞെടുത്തു.
ഞാനും ഇക്കയോട് സംസാരിച്ചു അദ്ദേഹത്തിനും വലിയ സന്തോഷമായിരുന്നു പൊക്കോളാൻ ആവശ്യപ്പെട്ടിരുന്നു ഒരുപാട് ആളുകൾ വരാനും കുറെ ആളുകൾ വരില്ല എന്നും പറഞ്ഞു അങ്ങനെ ആ ദിവസം എത്തി. എന്റെ ഭർത്താവിനെ കൃഷിപ്പണിയാണെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല ക്ലാസിൽ പഠിക്കുന്ന ഒരുപാട് ആളുകളുടെ വിവാഹവും അതുപോലെതന്നെ ഒരുപാട് ആളുകൾക്ക് സ്വന്തമായി ജോലിയും ഉണ്ട്. അവരുടെ ഭർത്താക്കന്മാർ എല്ലാവരും വലിയ ഉദ്യോഗസ്ഥന്മാരാണ്.
അതുകൊണ്ടുതന്നെ എന്റെ ഭർത്താവിനും വലിയ ഉദ്യോഗസ്ഥൻ ആണ് എന്നാണ് ഞാൻ പറഞ്ഞത്. ജോലിയുടെ തിരക്ക് കാരണം ഇക്കാക്ക് എന്നെ കൊണ്ടുവെച്ച് എന്ന് ആക്കാനുള്ള സമയം ഇല്ല എന്ന് പറഞ്ഞു അത് ഒരു വിധത്തിൽ നന്നായി ആരും അദ്ദേഹത്തെ കാണില്ലല്ലോ എന്നായിരുന്നു അവൾ ആദ്യം ചിന്തിച്ചത് പരിപാടിയെല്ലാം വളരെ മനോഹരമായി തന്നെ കഴിഞ്ഞു ഒരുപാട് കൂട്ടുകാരികളോട് വിശേഷങ്ങൾ പറഞ്ഞ് സംസാരിച്ചു. അതിൽ ക്ലാസിൽ നല്ല ഭംഗിയുള്ള നന്നായി പഠിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു എന്നാൽ അവളുടെ.
ജീവിതത്തിൽ നടന്നത് മുഴുവൻവലിയ വിഷമങ്ങൾ മാത്രമായിരുന്നു. അവളുടെ ഭർത്താവ് അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല ഒന്നും ആലോചിക്കാതെയാണ് അവളെ വിവാഹം ചെയ്തു അയച്ചത് ഭർത്താവിനെ അവളോട് ഒട്ടും തന്നെ സ്നേഹവുമില്ല. അപ്പോഴാണ് ഞാനെന്റെ ഭർത്താവിനെ പറ്റി ആലോചിച്ചത് അദ്ദേഹം എന്നെ എത്രത്തോളം കെയർ ചെയ്യുന്നു എത്രത്തോളം സ്നേഹിക്കുന്നു എന്നിട്ടും മറ്റുള്ളവരുടെ മുൻപിൽ ഒരു വിലയുമില്ലാതെ ആണല്ലോ ഞാൻ കണ്ടിരുന്നത്. താൻ ചെയ്ത പ്രവർത്തി ഓർത്ത് കുറ്റബോധം അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.