മുടി പനം കുല പോലെ വളരാനായി ഒരു ഹെയർ പാക്ക്

   

ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് അവരുടെ തലമുടി വളർത്തുക അതുപോലെതന്നെ തലമുടിയുടെ സംരക്ഷണം. മുടികൊഴിച്ചിൽ മാറ്റി പുതിയ മുടി വളരാനും മുടിയുടെ അതുപോലെതന്നെ കറുത്ത നിറം കിട്ടാനും ഈ പാക്ക് സഹായിക്കും. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്നതാണ് ഇത്.

   

ഒരു പ്രോട്ടീൻ ഹെയർ പാക്ക് ആണ് ഇത്. സാധാരണയായി മുട്ട ഉപയോഗിച്ച് ഉള്ള ഒരു പാക്ക് അല്ല ഇത്. സാധാരണയായി ഹെയർ പാക്കുകളിൽ മുട്ട ഉപയോഗിച്ചിട്ട് ഉണ്ടാക്കാറുണ്ട് എന്നാൽ ഇതിന് മുട്ടയുടെ ആവശ്യമില്ല. ഇതിലേക്ക് വേണ്ടത് ഉലുവ ഉഴുന്ന് അതിനുശേഷം വേണ്ടത് ചെമ്പരത്തിപ്പൂവ് ആണ് അതും ചുവന്ന ചെമ്പരത്തി ആണെങ്കിൽ വളരെയധികം നല്ലത്. 2 സ്പൂൺ ഉഴുന്ന് 1 സ്പൂൺ ഉലുവ 3 ചെമ്പരത്തി ഇവ എല്ലാം ഒരു ബൗളിലേക്ക് അല്പം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.

   

തലേദിവസം വെച്ച് പിറ്റേദിവസം രാവിലെയാണ് നമ്മൾ ഈ പാക്ക് അരച്ചെടുക്കേണ്ടത്. അതിനുശേഷം നമ്മുടെ തലയിൽ അല്പം വെളിച്ചെണ്ണ തേക്കുക. ഡ്രൈ ആയിട്ടുള്ള ഹെയർ ഉള്ളവർക്ക് ആണെങ്കിൽ മാത്രം. അല്ലാത്തവർക്ക് ഡയറക്റ്റ് ആയിട്ട് തലയിലേക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. പത്തോ പതിനഞ്ചോ മിനിറ്റ് തലയിൽ വയ്ക്കുന്നത് വളരെയധികം നല്ലതായിരിക്കും.

   

അതിനുശേഷം തല നന്നായി കഴുകി കളയുക. ഇത് കഴുകുമ്പോൾ തലയിൽ ഷാമ്പുവോ സോപ്പ് ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത് നല്ല പ്രോട്ടീൻ പാക്ക് ആയത് കാരണം വേറെ മണമോ അല്ലെങ്കിൽ ദുർഗന്ധമോ ഒന്നും തന്നെ ഉണ്ടാവുകയില്ല. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *