ബ്രറ്റ് ലീയെയും ചാമിന്താ വാസിനെയും കണ്ടം വഴി പറത്തിയ ഇന്ത്യൻ മുത്ത് ആളെ മനസിലായോ

   

ക്രിക്കറ്റ് എന്നതിന്റെ ഘടന എന്നും സവിശേഷതകൾ നിറഞ്ഞതായിരുന്നു. വമ്പനാടിക്കാർക്ക് ട്വന്റി20 ക്രിക്കറ്റും, ഇടത്തരം ബാറ്റർമാർക്ക് ഏകദിന ക്രിക്കറ്റും, പ്രതിരോധപരമായി ക്രിക്കറ്റിനെ നേരിടുന്നവർക്ക് ടെസ്റ്റ് ക്രിക്കറ്റും. ഇങ്ങനെ ഒരു വിഭജനം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാത്തരം ഫോർമാറ്റിലും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ മാത്രം നടത്തുന്ന ഒരു ശക്തനായ ഓപ്പണർ ഇന്ത്യയ്ക്കുണ്ടായിരുന്നു. ഓസ്ട്രേലിയൻ ടീമിനെ എല്ലാവരും പേടിച്ചിരുന്ന കാലത്ത് അവരുടെ തട്ടകത്തിൽ ചെന്ന് തച്ചുതകർത്ത ഇന്ത്യക്കാരുടെ സ്വന്തം വീരു.

   

1978ൽ ഡൽഹിയിലായിരുന്നു വീരേന്ദർ സേവാഗ് ജനിച്ചത്. സേവാഗിന് 7 മാസം മാത്രം പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഒരു കളിപ്പാട്ട ബാറ്റ് സമ്മാനിച്ചു. അതിൽ നിന്നായിരുന്നു വീരുവിന്റെ ക്രിക്കറ്റിലേക്കുള്ള ചുവടുവെപ്പ്. അമർനാഥ് ശർമയുടെ കീഴിൽ പിന്നീട് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വീരുവിന് ആക്രമണ ക്രിക്കറ്റിനോടായിരുന്നു ഏറെ താൽപര്യം. 1997-98 സീസണിലാണ് ഡൽഹി ടീമിനായി സേവാഗ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് കരിയറിൽ വച്ചടി കയറ്റം തന്നെയാണ് ഉണ്ടായത്.

   

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കൊടുവിൽ 1999ലാണ് സെവാഗിന് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിവന്നത്. പാകിസ്ഥാനെതിരെയായിരുന്നു സേവാഗ് തന്റെ ആദ്യ ഏകദിനമത്സരം കളിച്ചത്. മത്സരത്തിൽ 1 റൺ മാത്രം നേടാനെ സേവാഗിന് സാധിച്ചുള്ളൂ. ശേഷം കുറച്ചധികം നാളത്തേക്ക് സേവാഗിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ലഭിച്ചില്ല. എന്നാൽ 2001ൽ സേവാഗ് മികച്ച ഒരു തിരിച്ചുവരവ് ഇന്ത്യൻ ടീമിലേക്ക് നടത്തി. ആക്രമണോത്സുക ബാറ്റിംഗ് കൊണ്ട് ഒരു പുതിയ ക്രിക്കറ്റ് ലോകം തന്നെ സേവാഗ് സ്ഥാപിക്കുകയുണ്ടായി.

   

ആഭ്യന്തരക്രിക്കറ്റിൽ ഡൽഹിക്ക് പുറമേ ഹരിയാന, പഞ്ചാബ് തുടങ്ങിയ ടീമുകളായി സേവാഗ് കളിച്ചു. ഇന്ത്യക്കായി 104 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8546 റൺസും, 251 ഏകദിനങ്ങളിൽ നിന്ന് 8273 റൺസും സേവാഗ് നേടിയിട്ടുണ്ട്. ലോകം കണ്ട എക്കാലത്തെയും അപകടകാരിയായ ബാറ്റർ തന്നെയാണ് വീരേന്ദ്ര സേവാഗ്.

Leave a Reply

Your email address will not be published. Required fields are marked *