ഇങ്ങനെ വേണം അച്ഛനായാൽ. മകൻ തല്ലു കൂടിയതിന്റെ പരാതി പറയാൻ അച്ഛനെ വിളിച്ച ടീച്ചറോട് അച്ഛൻ പറഞ്ഞത് നോക്കൂ.

   

ഇതുപോലെ ഒരു മറുപടി ഒരു ടീച്ചറും പ്രതീക്ഷിച്ചു കാണില്ല സ്കൂളിൽ എന്തെങ്കിലും വഴക്കുകൾ ഉണ്ടായാൽ കുട്ടികൾ തമ്മിൽ അടിപിടി ഉണ്ടായാൽ അത് കൃത്യസമയത്ത് മാതാപിതാക്കളെ അറിയിക്കേണ്ടത് ടീച്ചർമാരുടെ ഉത്തരവാദിത്തം ആണല്ലോ അതുതന്നെയാണ് ക്ലാസ് ടീച്ചർ ആയ ഈ ടീച്ചറും കാണിച്ചത് എന്നാൽ പ്രതീക്ഷിച്ചത് അല്ലായിരുന്നു.

   

അവിടെ സംഭവിച്ചത് സാധാരണ കുട്ടികൾ അടിപിടി കൂടിയാൽ സ്വന്തം കുട്ടി ചെയ്ത തെറ്റ് മറച്ച് മറ്റുള്ള കുട്ടികളുടെ മേൽകുറ്റം ചുമത്തുവാൻ ആണ് മാതാപിതാക്കൾ ശ്രമിക്കാറുള്ളത് എന്നാൽ ഇവിടെ സംഭവിച്ചത് നോക്കൂ. കുട്ടികൾ ആകുമ്പോൾ തല്ലുകൂടും വഴക്കുണ്ടാകും ചിലപ്പോൾ അടിയും കിട്ടും അവന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ.

അച്ഛന് യാതൊരു പരാതിയും ഇല്ലാത്ത രീതിയിൽ ആണ് സാധാരണ ഒരു കാര്യം പോലെ തന്നെയാണ് അച്ഛൻ ആ ഒരു കേസിനെയും എടുത്തത്. ടീച്ചർ വിവരങ്ങളെല്ലാം പറയുമ്പോഴും യാതൊരു പ്രകോപനവും കൂടാതെയാണ് അച്ഛൻ സംസാരിച്ചത് രസകരമായിട്ടുള്ള ഫോൺ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയിരിക്കുകയാണ്.

   

ഇന്നത്തെ മാതാപിതാക്കൾക്ക് ഈ ഒരു അച്ഛൻ ഒരു വലിയ മാതൃക തന്നെ. കാരണം സ്കൂളിൽ കുട്ടികൾ തമ്മിൽ വഴക്കുകൾ ഉണ്ടാകും അത് ആ പ്രായത്തിന്റെതാണ് എന്ന് മനസ്സിലാക്കുക കുട്ടികൾ തമ്മിലുള്ള വഴക്കുകൾ അവർ തന്നെ പറഞ്ഞു തീർക്കും അല്ലാതെ അതിൽ മാതാപിതാക്കൾ ഇടപെട്ടാൽ വഴക്കുകൾ തീരാതെ പിന്നീട് വലിയ രീതിയിൽ ആകും.