കാഴ്ചയില്ലാതെ ഈ ലോകത്തേക്ക് വരുന്ന ഓരോ ആളുകൾക്കും തന്റെ ചുറ്റുപാടുകളെ മനസ്സിലാക്കാനും പൊരുത്തപ്പെട്ട് പോകാനും ഒരുപാട് സമയം ആവശ്യമായിവരും പുതിയ ലോകത്തേക്ക് കടന്നുവരുന്ന ഓരോ കുഞ്ഞിനും ലോകത്തെ പരിചയപ്പെടുത്തി കൊടുക്കുന്നത് മാതാപിതാക്കൾ ആയിരിക്കും എന്നാൽ ആ മാതാപിതാക്കൾക്ക് കാഴ്ചശക്തി ഇല്ലായിരുന്നല്ലോ. തന്റെ കുട്ടികൾക്ക് ചുറ്റുപാടുകളെ എങ്ങനെയായിരിക്കും.
അവർ മനസ്സിലാക്കി കൊടുക്കുന്നത് അറിയില്ല എന്നാൽ ഇവിടെ നോക്കൂ കാഴ്ച ശക്തിയില്ലാത്ത അച്ഛനും അമ്മയ്ക്കും നേർവഴി കാണിച്ച് ഒരു കുഞ്ഞുമകൾ തിരക്കുപിടിച്ച ഒരു റോഡ് മുറിച്ചു കടക്കാൻ അച്ഛനെയും അമ്മയെയും അവൾ സഹായിക്കുന്നത് കണ്ടോ. ഇതുപോലെ ഒരു കുഞ്ഞിനെ കിട്ടിയത് തന്നെയാണ് ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ഇല്ലായിരുന്നുവെങ്കിൽ അവർ ഒരുപാട്.
ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. മകളുടെവയറിന്റെ മുകളിലൂടെ ഒരു ഷോൾ കെട്ടിയിരിക്കുന്നത് നമുക്ക് കാണാം. ആ ഷോൾ അമ്മയുടെ കയ്യിലാണ്പുറകിലായിട്ട് ഒരു ബാഗ് നമുക്ക് കാണാൻ സാധിക്കും ആ ബാഗ് പിടിച്ചുകൊണ്ടാണ് അച്ഛൻ നടക്കുന്നത് ഈ രീതിയിലാണ് അവരുടെ യാത്ര മുന്നോട്ട് പോകുന്നത് എത്ര തിരക്കുപിടിച്ച റോഡ് ആണെങ്കിലും.
അവരെ വളരെ സുരക്ഷിതമായ രീതിയിൽ തന്നെ മറികടക്കാൻ ഈ കുട്ടി സഹായിക്കുന്ന നമുക്ക് കാണാം കുഞ്ഞ് പോകുന്ന വഴിയെ വിശ്വസിച്ചു കൊണ്ടാണ് അച്ഛനും അമ്മയും നടക്കുന്നത് തന്റെ അച്ഛനെയും അമ്മയെയും സ്നേഹത്തോടെ അതുപോലെതന്നെ സംരക്ഷണയോടും കൂടിയാണ് ഈ കുഞ്ഞുമകൾ നോക്കുന്നത് ഇതുപോലെ ഒരു മകളെ കിട്ടിയതും അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ അനുഗ്രഹമായി തന്നെ നമുക്ക് കാണാം.