നമ്മളെല്ലാവരും തന്നെ വീടുകളിൽ വിളക്ക് കത്തിക്കുന്നവരാണ് എന്നാൽ അറിയാതെ പോലെയും നമ്മൾ ചിലരെങ്കിലും ചില തെറ്റുകൾ ചെയ്യാറുണ്ട് പ്രധാനമായും അത്തരത്തിലുള്ള ചില തെറ്റുകളെ കുറിച്ചാണ് പറയുന്നത്. നമ്മൾ രണ്ടു നേരം വിളക്ക് കത്തിക്കുന്നതായിരിക്കും അപ്പോൾ വിളക്ക് കത്തിക്കുന്ന ഈ ഒരു സമയത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ പ്രധാനമായും വിളക്ക് കത്തിക്കുമ്പോൾ രണ്ട് തിരിയിട്ട് കത്തിക്കാൻ ശ്രമിക്കുക.
ഓരോ തിരികൾക്കും ഓരോ കണക്കുണ്ട്. അതിനൊരു ശാസ്ത്രമുണ്ട്. രണ്ടു തിരിയിട്ട് കത്തിക്കുന്നതായിരിക്കും ഏറ്റവും ശുഭകരം അത് പ്രധാനമായും ആ വീട്ടിലെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതും സാമ്പത്തികമായി മുന്നോട്ട് നയിക്കാനും ഇങ്ങനെ കത്തിക്കുന്നത് വളരെയേറെ ഉത്തമമായിരിക്കും. നമ്മൾ അടുത്തതായി ശ്രദ്ധിക്കേണ്ടത് വിളക്ക് കത്തിക്കുന്ന ശ്രമം സമയത്ത് തലേദിവസം ഉപയോഗിച്ച തിരി കത്തിക്കാൻ പാടുള്ളതല്ല.
പുതിയ തിരിയും പുതിയ എണ്ണയും ഉപയോഗിച്ച് വേണം വിളക്ക് കത്തിക്കുവാൻ വേണ്ടി. പഴയ തിരിയിട്ട് കത്തിക്കുന്നത് വളരെയേറെ ദോഷകനമാണ് ഇത് നമ്മുടെ സാമ്പത്തികമായും ഐശ്വര്യത്തിനും എല്ലാം വളരെയേറെ ദോഷകരമാണ്. അതേപോലെതന്നെ കത്തിക്കുന്ന തിരി വലിച്ചെറിയാനോ അനാവശ്യമായി അലക്ഷ്യമായി ഉപേക്ഷിക്കാനും പാടുള്ളതല്ല.
നമ്മൾ കത്തിച്ച ഓരോ തിരിയും ഒരു നല്ല പാത്രത്തിൽ എടുത്തു വയ്ക്കുക. അതിനുശേഷം ഒരാഴ്ച ഒക്കെ ആകുന്ന സമയത്ത് ഈ തിരികളെല്ലാം കൂടി കത്തിക്കുക. അങ്ങനെ വേണം ആ തിരി ഇല്ലാതാക്കാനായി. വലിച്ചെറിയുന്ന സമയത്ത് മൃഗങ്ങൾ മനുഷ്യർ മറ്റ് വാഹനങ്ങൾ തുടങ്ങിയവ ചവിട്ടി നടക്കാൻ സാധ്യതയുണ്ട് അത് നിങ്ങൾക്കാണ് ഏറ്റവും വലിയ ദോഷം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.