കൺതടത്തിലെ കറുത്ത പാടുകൾ പലപ്പോഴും ക്ഷീണം സമ്മർദ്ദം ദുർബലമായ കാഴ്ചശക്തി അമിതമായ പുകവലി മദ്യപാനം എന്നിവ കാരണമാണ് ഉണ്ടാകുന്നത്. ഒരു ടീസ്പൂൺ തക്കാളി ജ്യൂസും ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു പാത്രത്തിൽ ഒരുമിച്ച് ചേർക്കുക. ഈ മിശ്രിതത്തിൽ ഒരു കോട്ടൺ തുണി മുക്കി കണ്ണുകളുടെ താഴെ പുരട്ടുക. ഇത് 10 മിനിറ്റ് ഉണങ്ങാൻ വിടുക അതിനുശേഷം കഴുകി കളയുക.
ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നത് നല്ലതാണ്. ഒരു തക്കാളി പേസ്റ്റ് രൂപത്തിൽ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ല് ചേർത്ത് കണ്ണിന്റെ അടിയിൽ പുരട്ടുക. 15 മിനിറ്റ് ഉണങ്ങാൻ വിട്ടതിനു ശേഷം കഴുകി കളയുക. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യാവുന്നതാണ്.
ഒരു ഉരുളക്കിഴങ്ങ് പേസ്റ്റിലേക്ക് ഒരു പഴുത്ത തക്കാളിയുടെ പഴുപ്പ് ചേർത്ത് ഇളക്കുക. ഈ മിശ്രിതം കണ്ണിന്റെ താഴെ പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയുക ദിവസവും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഒരു ടീസ്പൂൺ കക്കിരി പേസ്റ്റിലേക്ക് ടീസ്പൂൺ തക്കാളി നീരും മഞ്ജു ആറോ പുതിനയില പേസ്റ്റ് രൂപത്തിൽ ആക്കിയതും.
ചേർത്ത് ഇരുണ്ട ഭാഗത്ത് പുരട്ടുക ഉണങ്ങിയതിനു ശേഷം കഴുകികളയുക. രണ്ടു ടീസ്പൂൺ തക്കാളി നീരിലേക്ക് രണ്ട് ടീസ്പൂൺ കടലമാവും അര ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് 20 മിനിറ്റ് ഇരുണ്ട ഭാഗത്ത് പുരട്ടുക ഉണങ്ങിയശേഷം കഴുകി കളയുക. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Kerala