2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തീരാനഷ്ടങ്ങളായി ഇവര്‍ !!

   

2022 കോമൺവെൽത്ത് ഗെയിംസ് സാക്ഷ്യം വഹിക്കാൻ പോകുന്ന നാഴികക്കല്ലുകൾ ഒരുപാടാണ്. അതിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ കാര്യത്തിൽ സംഭവിക്കാൻ പോകുന്നതും.. ഇക്കാലമത്രയും ടീമിൻറെ നട്ടെല്ലും ജീവശ്വാസവുമായിരുന്ന മിതാലി രാജ് എന്ന ലെജൻഡ് ബാറ്ററും, ഗോസാമി എന്ന ലെജന്‍ഡ് ബോളറുമില്ലാതെ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണ് 2022ലെ കോമൺവെൽത്ത് ഗെയിംസ്…

   

20 വർഷമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ രക്ഷകരായി നിലകൊണ്ട മിതാലിയും ഗോസാമിയും പടിയിറങ്ങുമ്പോൾ ഇന്ത്യൻ മുമ്പിലേക്ക് വയ്ക്കുന്നത് പുതുമയുടെ ഒരു യുഗം തന്നെയാണ്… അനുഭവസമ്പത്തിലൂടെ ഇന്ത്യൻ വനിതാ പുലികൾക്ക് മധുരമേറിയ ഒരുപാട് നിമിഷങ്ങൾ ഇരുവരും സമ്മാനിച്ചിട്ടുണ്ട്…

   

1999 ലെ ഇന്ത്യയുടെ അയർലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ മിതാലിരാജ് എന്ന രാജസ്ഥാൻകാരി ബാറ്റേന്തുമ്പോൾ ലോക ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിൻറെ സ്ഥാനം ഒരുപാട് പിന്നിലായിരുന്നു… എന്നാൽ മിതാലി പിന്നീട് ഇന്ത്യയുടെ ടോപ്പ് ഒാഡറില്‍ സൃഷ്ടിച്ചത് ഒരു മഹാത്ഭുതം തന്നെയായിരുന്നു.. പല ബാറ്റര്‍മാരും അടിയറവ് പറഞ്ഞ മത്സരങ്ങളിൽ തീപാറിച്ച മിതാലിരാജ്, 2004 മുതൽ 18 വർഷങ്ങളായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിലകൊണ്ടത്….ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബാറ്ററായി തന്നെ…

   

ജുലൻ ഗോസാമിയുടെ കാര്യവും മറിച്ചല്ല… 2002ൽ ഇന്ത്യൻ ടീമിൽ എത്തിയതുമുതൽ ഗോസാമി ഇന്ത്യൻ ടീമിൻറെ സ്വന്തമായി മാറി.. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി നേടിയ 300ലധികം വിക്കറ്റുകൾ ഗോസാമി ഇന്ത്യൻ ടീമിന് ആരായിരുന്നു എന്നുള്ളതിന്റെ തെളിവ് തന്നെയാണ്.. ഇക്കാരണങ്ങൾകൊണ്ടൊക്കെയും ഇരുവരും ഇല്ലാതെയിറങ്ങുന്ന ഇന്ത്യൻ ടീം വരുംകാലങ്ങളിൽ ഈ വിടവുകൾ എങ്ങനെ നികത്തും എന്നത് കണ്ടറിയേണ്ടത് തന്നെയാണ്… എന്തായാലും കോമൺവെൽത്ത് ഗെയിംസ് ബെര്‍മിംഗമില്‍ നടക്കുമ്പോൾ എല്ലാ ദൃഷ്ടികളും ഈ പുതുയുഗ ടീമിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *