രാഹുലിന് പകരം റിഷഭ് പന്തിനെ ഇറക്കുമോ?? ഇന്ത്യയുടെ കോച്ച് പറയുന്നു!!

   

കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നേരിട്ട ഏക ആശങ്ക ഓപ്പണർ കെ എൽ രാഹുലിന്റെ മോശം ഫോമായിരുന്നു. ഇന്ത്യയുടെ പരിശീലനമത്സരത്തിൽ മികച്ച കാഴ്ചവച്ചിരുന്ന രാഹുൽ സൂപ്പർ 12 മത്സരങ്ങളിൽ മോശം ഫോമിലാണ് കളിച്ചത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ നാലു പന്തുകളിൽ ഒരു റണ്ണും നെതർലാൻഡ്‌സിതിരെ 12 പന്തുകളിൽ ഒൻപതു റൺസുമായിരുന്നു കെ.എൽ രാഹുൽ നേടിയത്. ഈ സാഹചര്യത്തിൽ രാഹുലിന് പകരം ഇന്ത്യൻ ടീമിൽ പന്തിനെ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന് ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടു കൂടിയില്ല എന്നാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ പറയുന്നത്.

   

പന്ത് മത്സരങ്ങൾ വിജയിപ്പിക്കാൻ ശേഷിയുള്ള ബാറ്ററാണെന്ന് വിക്രം റാത്തോർ അംഗീകരിക്കുന്നു. എന്നാൽ രാഹുലിന് പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഉത്തമമല്ല എന്നാണ് റാത്തോറിന്റെ പക്ഷം. “അതൊരു നല്ല തീരുമാനമാണെന്ന് എനിക്ക് തോന്നുന്നില്ല. രാഹുൽ മികച്ച ഒരു ബാറ്ററാണ്. അയാൾ പരിശീലന മത്സരത്തിൽ നന്നായി ബാറ്റ് ചെയ്തിരുന്നു. അതിനാൽതന്നെ അത്തരമൊരു മാറ്റത്തിന് ഞങ്ങൾ ശ്രമിക്കുന്നില്ല.”- റാത്തോർ പറയുന്നു.

   

റിഷഭ് പന്ത് നല്ലൊരു ബാറ്ററാണെങ്കിൽകൂടെ ഇന്ത്യൻ ടീമിൽ കാർത്തിക്കിനെയും പന്തിനെയും ഉൾക്കൊള്ളിക്കുന്നത് പ്രയാസകരമാകും എന്നാണ് റാത്തോർ പറയുന്നു. “നിർഭാഗ്യവശാൽ ടീമിൽ 11 കളിക്കാരെയേ ഉൾപ്പെടുത്താൻ സാധിക്കൂ. പന്ത് മികച്ച ഒരു ബാറ്ററാണെന്ന് എനിക്കറിയാം. എതിർടീമിനെ അനായാസം അടിച്ചുതൂക്കാൻ അയാൾക്ക് സാധിക്കും. എന്തായാലും എപ്പോഴും തയ്യാറായിരിക്കാൻ തന്നെയാണ് ഞങ്ങൾ പന്തിനോട് പറയാറുള്ളത്.”- റാത്തോർ കൂട്ടിച്ചേർക്കുന്നു.

   

ഇനിയുള്ള മത്സരങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണയമാണ്. വരുന്ന മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പിന്റെ സെമിയിലെത്താൻ സാധിക്കൂ. അതിനാൽതന്നെ രാഹുലടക്കമുള്ളവർ ഫോമിലേക്ക് തിരികെ എത്തേണ്ടത് അത്യാവിശ്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *