പഠിക്കുന്ന സമയത്ത് ഞാൻ അധികം ആരോടും കൂട്ടുകൂടാറില്ല ആരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും ഞാൻ തയ്യാറാകുമായിരുന്നില്ല എന്നാൽ ആ ദിവസം എന്റെ ജീവിതത്തെ മാറ്റിമറിച്ചു ഒരിക്കൽ പതിവുപോലെ ഭക്ഷണം കഴിക്കാൻ വേണ്ടി ഞാൻ പൂമരത്തിന്റെ ചുവട്ടിൽ പോയിരുന്നു അപ്പോൾ ഒരു പെൺകുട്ടി എന്റെ മുമ്പിൽ നിൽക്കുന്നു അവളോട് ആദ്യം പൊക്കോളാൻ പറഞ്ഞു അപ്പോൾ അവളുടെ മിഴികൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ എനിക്ക് കുറച്ച് ഭക്ഷണം തരുമോ എന്ന് ചോദിച്ചു. ആ ചോദ്യം കേട്ടു ഞാൻ പെട്ടെന്ന് തകർന്നു പോയി അവളോട് പാത്രം കൊണ്ടുവരാൻ പറഞ്ഞു.
അവൾ ഒരു വലിയ ഇല പറിച്ചുകൊണ്ട് എന്റെ മുൻപിൽ ഇരുന്നു അവൾക്ക് ഒരുപിടി ഭക്ഷണം കൊടുത്തപ്പോൾ അവൾ അത് കഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ മിഴികൾ നിറഞ്ഞു പോയി. നീ എന്താ രാവിലെ കഴിച്ചത് എന്ന് ചോദിച്ചപ്പോൾ ഇന്നലെ ഞാൻ കഞ്ഞി കുടിച്ചു ഉമ്മാക്ക് വയ്യ ഉപ്പാക്കും വയ്യ ഇനി സാധനങ്ങളൊന്നും കൊടുക്കില്ല എന്ന് കടയിൽ ഉള്ളവർ പറഞ്ഞത് ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു വീട്ടിൽ ചെന്ന് ഉമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞ എന്നും. ആ കുട്ടിക്ക് ഭക്ഷണം കൊടുക്കണമെന്നും ഉമ്മ ആവശ്യപ്പെട്ടു. അത് പ്രകാരം പിന്നീടങ്ങോട്ട് രണ്ടു ഭക്ഷണ പൊതി എന്റെ കൈവശം ഉണ്ടാകുമായിരുന്നു.
എല്ലാദിവസവും ആ പൂമരചോട്ടിൽ ഞങ്ങൾ രണ്ടുപേരും ഭക്ഷണം കഴിക്കും അവൾ എന്നെ സ്നേഹത്തോടെ ഇക്ക എന്ന് വിളിച്ചു അനിയത്തിയില്ലാത്തതിന്റെ വിഷമം എനിക്ക് അവളെ അനിയത്തിയായി മാറുകയായിരുന്നു ഏഴാം ക്ലാസ് വരെ സ്കൂളിൽ നിന്നും പടിയിറങ്ങുന്നത് വരെ എല്ലാ ദിവസവും അവൾക്കുള്ള ഭക്ഷണം ഞാൻ കൊണ്ടുപോകുമായിരുന്നു ആ പടിയിറങ്ങുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു അത് ഞാൻ നോക്കി നിന്നു. വർഷങ്ങൾക്കുശേഷം പിന്നീട് ജോലിയെല്ലാം കിട്ടി ഒരുപാട് നാളുകൾ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ ഒരു ദിവസം എന്നെ പഠിപ്പിച്ച മാഷ് ഒരു വീട്ടിലേക്ക് പോകണമെന്നും.
അവിടെ കുറെ സാധനങ്ങൾ കൊടുക്കണം എന്നും പറഞ്ഞു ഞാൻ പോയി. എത്തിയത് ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു ഒരു പെൺകുട്ടി അവിടെ നിന്നും ഇറങ്ങി വന്നു ആ പെൺകുട്ടിക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞ എന്റെ അടുത്തേക്ക് ഓടി വന്ന് ഇക്കാ എന്ന് വിളിച്ചു എന്റെ കണ്ണുകൾ നിറഞ്ഞു അതെ എന്റെ സാഹിർ കുട്ടിയായിരുന്നു അത് അവളുടെ കുഞ്ഞിനെ എന്റെ കയ്യിൽ കൊണ്ട് തന്നപ്പോൾ അതേ മുഖം. മാഷിനോട് പഴയ കഥകൾ എല്ലാം പറഞ്ഞപ്പോൾ എന്റെ വിദ്യാർത്ഥി എന്നതിൽ ഞാൻ നിന്നിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ് മാഷ് എന്നെ ചേർത്തുപിടിച്ചു.