ഹാർദിക് ക്യാപ്റ്റനായപ്പോൾ പണികിട്ടിയത് രാഹുലിനിട്ട്!! ആ മോഹം അങ്ങനെ വെടിഞ്ഞേക്ക്!!
കഴിഞ്ഞവർഷം ഏറ്റവുമധികം ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു ഹർദിക് പാണ്ഡ്യ എന്ന നായകന്റെ കടന്നുകയറ്റംm 2022ന് മുൻപ് നായകൻ എന്ന ലിസ്റ്റിൽ പേരുപോലും പതിപ്പിക്കാനാവാതിരുന്ന ക്രിക്കറ്റർ ആയിരുന്നു പാണ്ഡ്യ. എന്നാൽ 2022ലെ ഐപിഎല്ലിൽ ഗുജറാത്ത് ടീമിന്റെ നായകനായി തുടങ്ങിയ പാണ്ഡ്യ സീസണിൽ ഗുജറാത്തിനെ ജേതാക്കളാക്കി. ശേഷം രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായും പാണ്ഡ്യ കളിച്ചു. പാണ്ഡ്യയുടെ ഈ വളർച്ച ഇന്ത്യൻ ടീമിൽ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കെ എൽ രാഹുലിനെയാണ് എന്നാണ് സഞ്ജയ് ബംഗാർ വിശ്വസിക്കുന്നത്.
പാണ്ഡ്യയാണോ രാഹുലാണോ ഇന്ത്യയുടെ അടുത്ത നിശ്ചിത ഓവർ നായകനാവുക എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ബംഗാർ. “ഇഷാൻ കിഷൻ കഴിഞ്ഞ സമയങ്ങളിൽ മുൻനിരയിൽ ഒരുപാട് വിജയങ്ങൾ നേടുകയുണ്ടായി. അതിനർത്ഥം പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്താൻ കെ എൽ രാഹുൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്ന് തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ 50 ഓവർ ക്രിക്കറ്റിൽ ടീമിൽ ഇടംപിടിക്കാൻ രാഹുലിന് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.”- ബംഗാർ പറയുന്നു.
2022ൽ ഹർദിക്ക് പാണ്ഡ്യയുടെ ഗ്രാഫിൽ ഉണ്ടായ ഉയർച്ചയെപ്പറ്റിയും സഞ്ജയ് ബംഗാർ പറയുകയുണ്ടായി. “നായകൻ എന്ന നിലയിൽ ഹർദിക് പാണ്ഡ്യയുടെ കരിയർ ഗ്രാഫ് വളരെ നന്നായി മുന്നോട്ടു പോകുകയാണ്. ഐപിഎല്ലിൽ വളരെ മികച്ച രീതിയിലായിരുന്നു അയാൾ ഗുജറാത്ത് ടീമിനെ നയിച്ചത്. അതിനാൽതന്നെ ഇങ്ങനെ തന്നെ കുറച്ചുനാൾ തുടരുകയാണെങ്കിൽ, രോഹിത്തിനുശേഷം ഇന്ത്യയുടെ നായകനാവാൻ സാധ്യതയുള്ള ക്രിക്കറ്റർ തന്നെയാണ് പാണ്ഡ്യ.”- ബംഗാൾ കൂട്ടിച്ചേർക്കുന്നു.
2022 ലുടനീളം മോശം ഫോമിൽ തന്നെ ആയിരുന്നു കെഎൽ രാഹുൽ കളിച്ചത്. ഏഷ്യാകപ്പിലും ലോകകപ്പിലുമൊക്കെ രാഹുൽ മോശം ഫോം തുടർന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ഇത് ആവർത്തിച്ചു. അതിനാൽതന്നെ ഇന്ത്യൻ ടീമിൽ രാഹുലിന്റെ മുൻപോട്ടു പോക്ക് അനിശ്ചിതാവസ്ഥയിലാണ്.