സൂര്യയ്ക്ക് എന്തോന്ന് ടെസ്റ്റ്‌ മാച്ച്, എന്തോന്ന് ട്വന്റി20 !!! രഞ്ജിയിൽ വീണ്ടും വെടിക്കെട്ട് തീർത്ത് സൂര്യ!!

   

രഞ്ജിട്രോഫിയിൽ വീണ്ടും ട്വന്റി20 ഇന്നിംഗ്സ് കളിച്ച സൂര്യകുമാർ യാദവ്. മുംബൈയുടെ സൗരാഷ്ട്രക്കെതിരായ മത്സരത്തിലാണ് സൂര്യകുമാർ അടിച്ചു തകർത്തത്. ബാറ്റിങ്ങിന് ദുഷ്കരമായ പിച്ചിൽ ബോളർമാരെ നാലുപാടും അടിച്ചുതൂക്കുകയായിരുന്നു സൂര്യകുമാർ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ സൂര്യകുമാറിനൊപ്പം സർഫറാസും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചത് മുംബൈക്ക് രക്ഷയായി മാറുകയായിരുന്നു.

   

മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം സൗരാഷ്ട്രയുടെ ബാറ്റർമാർക്ക് തുടക്കങ്ങൾ ലഭിച്ചെങ്കിലും വലിയ ഇന്നിംഗ്സുകളായി മാറ്റാൻ സാധിച്ചിരുന്നില്ല. സൗരാഷ്ട്ര നിരയിൽ 75 റൺസ് നേടിയ വാസവദ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. വാസവദയുടെ പ്രകടനത്തിന്റെ മികവിൽ 289 എന്ന സ്കോറിൽ സൗരാഷ്ട്ര എത്തുകയായിരുന്നു.

   

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ വലിയൊരു തകർച്ചയോടെയാണ് ആരംഭിച്ചത്. ഓപ്പണർമാരായ പ്രിത്വി ഷായെയും(4) ജെയ്സവാളിനെയും(2) മുംബൈയ്ക്ക് തുടക്കത്തിലെ നഷ്ടമായി. ശേഷമായിരുന്നു സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയത്. ചേതൻ സക്കറിയ നേതൃത്വം നൽകുന്ന ബോളിഗ് നിരയെ സൂര്യ ആവശ്യത്തിന് പ്രഹരിച്ചു. ഇന്നിംഗ്സിൽ 107 പന്തുകളിൽ നിന്നും 95 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഇന്നിങ്സിൽ 14 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. സൂര്യയുടെയും സർഫ്രാസിന്റെയും മികവിൽ 230 റൺസ് ആണ് മുംബൈ നേടിയത്.

   

എന്നിരുന്നാലും ആദ്യ ഇന്നിങ്സിൽ 54 റൺസിന്റെ ലീഡ് സൗരാഷ്ട്രയ്ക്ക് ലഭിച്ചു. മറുവശത്ത് സൂര്യയുടെ ഈ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയും നൽകുന്നുണ്ട്. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് സൂര്യകുമാർ. പരമ്പരയിലും സൂര്യ ഈ ഫോം ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *